20 April Saturday

ബൈക്കുകൾ കൂട്ടിയിടിച്ച്‌ 
യുവാവ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
പുനലൂർ
ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ്‌ മരിച്ചു. വെഞ്ചേമ്പ് വേലൻകോണം ചാരുകുഴി പുത്തൻവീട്ടിൽ സ്വാതി പ്രകാശാ(26)ണ്‌ മരിച്ചത്‌. ബുധൻ രാവിലെ ഒമ്പതോടെ പുനലൂർ–അഞ്ചൽ മലയോര ഹൈവേയിലെ കരവാളൂർ പിറയ്ക്കലിലായിരുന്നു അപകടം. കരവാളൂരിൽനിന്ന് പുനലൂർ ഭാഗത്തേക്ക് പോയ ബൈക്ക് എതിരെവന്ന ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്‌ ഓടിച്ചിരുന്ന സ്വാതി പ്രകാശും ഒപ്പമുണ്ടായിരുന്ന ജ്യോതിഷും റോഡിലേക്ക് വീണു. സ്വാതി പ്രകാശ് സംഭവസ്ഥലത്ത് മരിച്ചു. നിയന്ത്രണംവിട്ട ബുള്ളറ്റ്‌ മറ്റൊരു ബുള്ളറ്റിലും ഓട്ടോയിലും ഇടിച്ച്‌ യാത്രക്കാരായ നിരവധിപേർക്ക്‌ പരിക്കേറ്റു. വട്ടമൺ സ്വദേശി ജിത്തു, ശാസ്താംകോണം സ്വദേശിനി പാർവതി എന്നിവരെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലും വാളക്കോട് സ്വദേശികളായ ഷമീം, ഗോഡ്‌വിൻ എന്നിവരെ താലുക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവർ ചെമ്മന്തൂർ കടുവാക്കുഴി ഷിബുഭവനിൽ ഷിബുവും രണ്ട് മക്കളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇലക്‌ട്രീഷ്യനായ സ്വാതി പ്രകാശിന്റെ മൃതദേഹം പുനലൂർ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സൗദിയിൽ ജോലിചെയ്യുന്ന അച്ഛൻ പ്രകാശ് എത്തിയശേഷം സംസ്കരിക്കും. സിന്ധുവാണ്‌ അമ്മ. പൊന്നി സഹോദരിയാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top