28 March Thursday

വ്യാപാരി വ്യവസായി സമിതി 
ജില്ലാ സമ്മേളനം ചാത്തന്നൂരിൽ

സ്വന്തം ലേഖകൻUpdated: Monday Jan 30, 2023
കൊല്ലം
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഫെബ്രുവരി അഞ്ചിനും ആറിനും ചാത്തന്നൂരിൽ നടക്കും. അഞ്ചിന്‌ വൈകിട്ട്‌ ചാത്തന്നൂർ സഹകരണ ബാങ്കിന്‌ മുന്നിൽനിന്ന്‌ പ്രകടനം ആരംഭിക്കും. തുടർന്ന്‌ പൊതുസമ്മേളനം ചാത്തന്നൂർ ജങ്‌ഷനിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ്‌ ആർ രാധാകൃഷ്‌ണൻ അധ്യക്ഷനാകും. ജി എസ്‌ ജയലാൽ എംഎൽഎ വിദ്യാഭ്യാസ അവാർഡും എം മുകേഷ്‌ എംഎൽഎ വ്യാപാരികൾക്കുള്ള ഇൻഷുറൻസ്‌ അവാർഡും വിതരണംചെയ്യും. മുതിർന്ന വ്യാപാരികളെ സമിതി സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ വി പാപ്പച്ചൻ, കലാകായിക പ്രതിഭകളെ ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡന്റ്‌ എക്‌സ്‌ ഏണസ്റ്റ്‌ എന്നിവരും ആദരിക്കും. ആറിന്‌ പ്രതിനിധി സമ്മേളനം. രാവിലെ 10 ന്‌ പതാക ഉയർത്തൽ. എ ആൻസലൻ എംഎൽഎ സമ്മേളനം ഉദ്‌ഘാടനംചെയ്യും. സമിതി സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മദുകോയ മുഖ്യാതിഥിയാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top