28 March Thursday
റവന്യു ജില്ലാ സ്കൂൾ കലോത്സവം

അരങ്ങുണരുന്നു, ആരവമുയരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാനവേദിയായ അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കന്‍ഡറി സ്കൂളിൽ 
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തുന്നു

കലാമത്സരങ്ങൾ ഇന്നാരംഭിക്കും
അഞ്ചൽ
അരങ്ങുണരുന്നു. ഇനി കലയുടെ പകർന്നാട്ടത്തിന്റെ ദിവസങ്ങൾ. അറുപത്തിയൊന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ചൊവ്വ രാവിലെ 9.30ന് അഞ്ചൽ ഈസ്റ്റ്‌ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന വേദിയിൽ ധനമന്ത്രി കെ എൻ  ബാലഗോപാൽ നിർവഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. 

തിങ്കളാഴ്‌ച രചനാമത്സരങ്ങളും ബാൻഡ്‌ മേളം മത്സരങ്ങളും നടന്നു. പ്രധാനവേദിയായ അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കന്‍ഡറി സ്കൂളിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തി. അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു, ജില്ലാ പഞ്ചായത്ത്അംഗം അംബികാകുമാരി, പ്രിൻസിപ്പൽ അനക്സ് ബാബു, പിടിഎ പ്രസിഡന്റ് സോജു, ജനപ്രതിനിധികൾ,അധ്യാപക സംഘടനാ നേതാക്കൾ, വിവിധ കമ്മിറ്റി ഭാരവാകൾ എന്നിവർ പങ്കെടുത്തു. 138 മത്സരങ്ങളിലായി 6500 വിദ്യാർഥികളാണ്‌ കലാമാങ്കത്തിൽ മാറ്റുരയ്‌ക്കുന്നത്‌.
 
വേദിയിൽ ഇന്ന്
മത്സരഇനം, വേദി ക്രമത്തിൽ
ഭരതനാട്യം(എച്ച്എസ്, എച്ച്എസ്എസ്) –- അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്എസ്എസ് 

പദ്യംചൊല്ലൽ അറബിക് (യുപി,എച്ച്എസ്, എച്ച്എസ്എസ്), മാപ്പിളപ്പാട്ട് (യുപി ,എച്ച്എസ്,എച്ച്എസ്എസ് ) –- അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്എസ്എസ് ഹാൾ 1 
 
ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം (യുപി) –- അഞ്ചൽ ഈസ്റ്റ് ഗവ.എച്ച്എസ്എസ് ഹാൾ 2 
 
നാടകം (യുപി, എച്ച്എസ്എസ്) –- അഞ്ചൽ ബിവിയുപി സ്കൂൾ
മോഹിനിയാട്ടം (എച്ച്എസ്എസ്,എച്ച്എസ്,യുപി)–- അഞ്ചൽ വെസ്റ്റ് ഗവ.എച്ച്എസ്എസ്
 
അറബിക് സാഹിത്യോത്സവം ഖുർആൻ പാരായണം (യുപി ,എച്ച്എസ് ), പദ്യം ചൊല്ലൽ(യുപി,എച്ച്എസ് ), ഗദ്യവായന (യുപി ) പ്രസംഗം അറബിക് (ജനറൽ) എച്ച്എസ്എസ് –- അഞ്ചൽ വെസ്റ്റ് ഗവ.എച്ച്എസ്എസ്
 
മോണോ ആക്ട് (എച്ച്എസ് ,എച്ച്എസ്എസ് ), ചവിട്ട് നാടകം (എച്ച്എസ് ,എച്ച്എസ്എസ് ) –- ഗിവ് ജീസസ് വേൾഡ് റ്റു ദി മിനിസ്ട്രീസ് ഹാൾ 
 
പദ്യം (യുപി ), സിദ്ധ രൂപോച്ചാരണം (യുപി ), ഗദ്യപാരായണം( യുപി ),  ചമ്പു പ്രഭാഷണം (എച്ച്എസ് ),കഥാകഥനം (യുപി) –- അഞ്ചൽ വെസ്റ്റ് ​ഗവ. എൽപിഎസ് 
 
തിരുവാതിര (യുപി,എച്ച്എസ്,എച്ച്എസ്എസ് ) –- അൽ അമാൻ ഓഡിറ്റോറിയം
 
മാർഗ്ഗംകളി (എച്ച്എസ്,എച്ച്എസ്എസ്), പരിചമുട്ട് കളി(എച്ച്എസ്,എച്ച്എസ് എസ് ) –- ശബരിഗിരി എച്ച്എസ്എസ് ഓഡിറ്റോറിയം

ലളിതഗാനം (യുപി ), ശാസ്ത്രീയ സംഗീതം (യുപി,എച്ച്എസ് ) –- അഞ്ചൽ ബ്ലോക്ക് പഞ്ചാത്ത് ഹാൾ
 
 
 
ബുധൻ
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ 1: ഒപ്പന യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌.
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-2: ലളിതഗാനം എച്ച്‌എസ്‌–-B/G
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-3: ഓടക്കുഴൽ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), നാദസ്വരം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ക്ലാർനെറ്റ്‌ (എച്ച്‌എസ്‌എസ്‌), വൃന്ദവാദ്യം (എച്ച്‌എസ്‌എസ്‌).
ബിവിയുപിഎസ്‌ 4: മോണോആക്ട്‌ (യുപി), നാടകം (എച്ച്‌എസ്‌).
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ വെസ്റ്റ്‌ 5 : കുച്ചുപ്പുടി –(എച്ച്‌എസ്‌ B/G, എച്ച്‌എസ്‌എസ്‌ B/G).
ജിഎച്ച്‌എസ്‌എസ്‌, അഞ്ചൽ വെസ്റ്റ്‌ 6 (അറബി സാഹിത്യോത്സവം): കഥാപ്രസംഗം (എച്ച്‌എസ്‌), അറബിക്‌ഗാനം (യുപി, എച്ച്‌എസ് B/G), സംഘഗാനം (യുപി, എച്ച്എസ്‌), പദപയറ്റ്‌ (യുപി).
ഗിവ്‌ ജീസസ്‌ വേൾഡ്‌ റ്റു ദി മിനി സ്‌ട്രീസ്‌ ഹാൾ 7: ഓട്ടൻതുള്ളൻ (യുപി/എച്ച്‌എസ്‌ B/G, എച്ച്‌എസ്‌എസ്‌ B/G), ചാക്യാർകൂത്ത്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), നങ്ങ്യാർകൂത്ത്‌ (പെൺ) (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പാഠകം (എച്ച്‌എസ്‌ B/G), കൂടിയാട്ടം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ജിഎൽപിഎസ്‌, അഞ്ചൽ വെസ്റ്റ്‌ സംസ്കൃതോത്സവം 8: സംസ്കൃത പ്രസംഗം (ജനറൽ, എച്ച്‌എസ്‌എസ്‌), സംസ്കൃതം പദ്യം ചൊല്ലൽ (ജനറൽ എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), സംസ്കൃതോത്സവം പ്രഭാഷണം (യുപി, എച്ച്‌എസ്).
അൽ അമാൻ ആഡിറ്റോറിയം 9: ലളിതഗാനം (എച്ച്‌എസ്‌എസ്‌ B/G), സംഘഗാനം (എച്ച്‌എസ്‌എസ്‌, എച്ച്‌എസ്‌, യുപി)
ശബരിഗിരി എച്ച്‌എസ്‌എസ്‌ ആഡിറ്റോറിയം 10: മൂകാഭിനയം (എച്ച്‌എസ്‌എസ്‌), മിമിക്രി (എച്ച്‌എസ്‌  B/G, എച്ച്‌എസ്‌എസ്‌  B/G).
ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാൾ 11: മൃദംഗം, ഗഞ്ചിറ, ഘടം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), തബല (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ട്രിപ്പിൾ/ ജാസ്‌ (എച്ച്‌എസ്‌എസ്‌).
സെന്റ്‌ ജോർജ്ജ്‌ സെൻട്രൽ സ്കൂൾ ഹാൾ 12: പദ്യം ഇംഗ്ലീഷ്‌ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പ്രസംഗം ഇംഗ്ലീഷ്‌ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
 
വ്യാഴം
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ 1: കേരള നടനം (എച്ച്‌എസ്‌ B/G) .
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-2: ഉറുദു സംഘഗാനം (യുപി, എച്ച്‌എസ്‌എസ്‌), ഗസൽ ആലാപനം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-3: കഥകളി സംഗീതം (എച്ച്‌എസ്‌ B/G, എച്ച്‌എസ്‌എസ്‌ B/G), കഥകളി സിംഗിൾ (എച്ച്‌എസ്‌B/G, എച്ച്‌എസ്‌എസ്‌B/G), കഥകളി ഗ്രൂപ്പ്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ബിവിയുപിഎസ്‌ 4: സംസ്കൃത നാടകം (യുപി, എച്ച്‌എസ്‌എസ്‌).
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ വെസ്റ്റ്‌ 5 : നാടൻപാട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), വഞ്ചിപ്പാട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ജിഎച്ച്‌എസ്‌എസ്‌, അഞ്ചൽ വെസ്റ്റ്‌ 6 (അറബി സാഹിത്യോത്സവം): പ്രസംഗം (യുപി, എച്ച്‌എസ്‌), മോണോആക്ട്‌ (യുപി, എച്ച്‌എസ്‌), മുശാറ (എച്ച്‌എസ്‌), കഥപറയൽ (യുപി), സംഭാഷണം (യുപി, എച്ച്‌എസ്‌).
ഗിവ്‌ ജീസസ്‌ വേൾഡ്‌ റ്റു ദി മിനി സ്‌ട്രീസ്‌ ഹാൾ 7: വട്ടപ്പാട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ദഫ്‌മുട്ട്‌ (എച്ച്‌എസ്‌).
ജിഎൽപിഎസ്‌, അഞ്ചൽ വെസ്റ്റ്‌ സംസ്കൃതോത്സവം 8: ഗാനാലാപനം (യുപി B/G, എച്ച്‌എസ്‌ B/G), അഷ്ടപദി (എച്ച്‌എസ്‌ B/G), സംഘഗാനം (യുപി, എച്ച്‌എസ്‌), അക്ഷരശ്ശോകം (യുപി, എച്ച്‌എസ്‌), വന്ദേമാതരം (യുപി, എച്ച്‌എസ്‌) .
അൽ അമാൻ ആഡിറ്റോറിയം 9: കഥാപ്രസംഗം (യുപി, എച്ച്‌എസ്‌എസ്‌).
ശബരിഗിരി എച്ച്‌എസ്‌എസ്‌ ആഡിറ്റോറിയം 10: അറബനമുട്ട്‌ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ദഫ്‌മുട്ട്‌ (എച്ച്‌എസ്‌എസ്‌), കോൽക്കളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാൾ 11: പഞ്ചവാദ്യം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ചെണ്ട (തായമ്പക)(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ചെണ്ടമേളം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), മദ്ദളം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
സെന്റ്‌ ജോർജ്ജ്‌ സെൻട്രൽ സ്കൂൾ ഹാൾ 12: പ്രസംഗം മലയാളം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പദ്യം ചൊല്ലൽ (മലയാളം)(എച്ച്‌എസ്‌,എച്ച്‌എസ്‌എസ്‌).
 
വെള്ളി
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ 1: നാടോടി നൃത്തം (ആൺ), സംഘനൃത്തം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌) .
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-2: വയലിൻ, പാശ്ചാത്യം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), പൗരസ്‌ത്യം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), വീണ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ഗിത്താർ (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ ഈസ്റ്റ്‌ ഹാൾ–-3: പ്രസംഗം (ഹിന്ദി)(യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ഹിന്ദി പദ്യം ചൊല്ലൽ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ബിവിയുപിഎസ്‌ 4: ദേശ ഭക്തിഗാനം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ജിഎച്ച്‌എസ്‌എസ്‌ അഞ്ചൽ വെസ്റ്റ്‌ 5 : അറബിക്‌ നാടകം (എച്ച്‌എസ്‌).
ജിഎച്ച്‌എസ്‌എസ്‌, അഞ്ചൽ വെസ്റ്റ്‌ 6 (അറബി സാഹിത്യോത്സവം): ഉറുദു പ്രസംഗം (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ഉറുദു പദ്യം ചൊല്ലൽ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), ക്വിസ്‌ (യുപി, എച്ച്‌എസ്‌എസ്‌).
ഗിവ്‌ ജീസസ്‌ വേൾഡ്‌ റ്റു ദി മിനി സ്‌ട്രീസ്‌ ഹാൾ 7: സ്‌കിറ്റ്‌ (ഇംഗ്ലീഷ്‌)(യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ജിഎൽപിഎസ്‌, അഞ്ചൽ വെസ്റ്റ്‌ സംസ്കൃതോത്സവം 8: മലയാളം പദ്യം ചൊല്ലൽ (ജനറൽ) (യുപി), അക്ഷരശ്ശോകം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), കാവ്യകേളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌)
അൽ അമാൻ ആഡിറ്റോറിയം 9: പൂരക്കളി (എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).
ശബരിഗിരി എച്ച്‌എസ്‌എസ്‌ ആഡിറ്റോറിയം 10: നാടോടി നൃത്തം (പെൺ)(എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ B/G), സംഘനൃത്തം (യുപി).
ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാൾ 11: പദ്യം കന്നട (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), യക്ഷഗാനം (എച്ച്‌എസ്‌).
സെന്റ്‌ ജോർജ്ജ്‌ സെൻട്രൽ സ്കൂൾ ഹാൾ 12: പദ്യം തമിഴ്‌ (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌), തമിഴ്‌ പ്രസംഗം (യുപി, എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top