29 March Friday

കാട്ടാനയുടെ ആക്രമണത്തിൽ 
ഓട്ടോ യാത്രക്കാരായ 4പേർക്കു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022

കുളത്തൂപ്പുഴ പെരുവഴിക്കാല വനപാതയിൽ കാട്ടാന തകർത്ത ഓട്ടോറിക്ഷ

അഞ്ചൽ 
കുളത്തൂപ്പുഴ–- പെരുവഴിക്കാലയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോറിക്ഷാ യാത്രികരായ നാലുവയസ്സുള്ള കുട്ടി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. പെരുവഴിക്കാല കോളനി സ്വദേശിയായ രക്നാകരനും കുടുംബവും സ‍ഞ്ചരിച്ച ഓട്ടോറിക്ഷയ്ക്കുനേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. തിങ്കൾ രാവിലെയായിരുന്നു സംഭവം. വീട്ടിൽനിന്ന് കുളത്തൂപ്പുഴയിലേക്കു പേകുകയായിരുന്നു യാത്രക്കാർ. ആക്രമണത്തിൽ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പ്രദേശവാസികൾ ബഹളംവച്ചതോടെയാണ് ആന പിന്തിരിഞ്ഞത്. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top