25 April Thursday

ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് 
അസോസിയേഷൻ വാര്‍ഷികം 30ന്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
കൊല്ലം 
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ വാർഷിക സമ്മേളനവും കുടുംബ സംഗമവും 30ന് ബീച്ചിലെ റോട്ടറി കമ്യൂണിറ്റി സെന്ററിൽ നടക്കും. പൊതുസമ്മേളനം മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനംചെയ്യും. ജില്ലാ സമ്മേളനം മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്യും.  വിദ്യാഭ്യാസ അവാർഡ് കലക്ടർ അഫ്സാന പർവീൺ വിതരണംചെയ്യും. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമീഷണർ എസ് അജി ബോധവല്‍ക്കരണ ക്ലാസെടുക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, സെക്രട്ടറി ഷാജഹാൻ, സംസ്ഥാന സെക്രട്ടറി എസ് ബാഹുലേയൻ, ജനറൽ കൺവീനർ രാജീവ് ദേവലോകം, അനൂപ്, റഷീദ്, സോമസുന്ദരം എന്നിവര്‍ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top