28 March Thursday
പൂയപ്പള്ളി, വെളിനല്ലൂർ പ്രദേശങ്ങളിലെ അറവുമാലിന്യ നിക്ഷേപം

രണ്ടാഴ്ചയ്ക്കകം നടപടി വേണമെന്ന് 
മനുഷ്യാവകാശ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 29, 2022
കൊല്ലം- 
പൂയപ്പള്ളി, വെളിനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ അറവുമാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചശേഷം രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. വെളിനല്ലൂർ, പൂയപ്പള്ളി പഞ്ചായത്ത് സെക്രട്ടറിമാർക്കും പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർക്കുമാണ് കമീഷൻ അംഗം വി കെ ബീനാകുമാരി  ഉത്തരവ് നൽകിയത്.
പഞ്ചായത്ത് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പരാതിക്ക് പരിഹാരം കണ്ടതായി മനസ്സിലാക്കാൻ കഴിയുന്നില്ല. 
ആത്യന്തികമായി പൊതുജനങ്ങളുടെ ആരോഗ്യപരിപാലനവും പരിസരവാസികൾക്ക് മാലിന്യമുക്തമായ അന്തരീക്ഷവും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു. നൂറിലധികം പ്രദേശവാസികൾ സമർപ്പിച്ച പരാതിയിലാണ് നടപടി.  
പൂയപ്പള്ളി പയ്യക്കോട്ട് മാട്ടിറച്ചി വിൽക്കാൻ നജിമുദീൻ എന്നയാൾക്ക് അനുമതി നൽകിയിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കമീഷനിൽ പരാതി നൽകിയ ഷിഹാബുദീനും നജിമുദീനും ചേർന്നാണ് മാട്ടിറച്ചി വ്യാപാരം നടത്തിയിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. പിന്നീട്‌ ഇവർ പിരിഞ്ഞു. തുടർന്ന് ഷിഹാബുദീൻ മാട്ടിറച്ചി കച്ചവടം നേരിട്ട് ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. വ്യക്തികൾ തമ്മിലുള്ള വിദ്വേഷത്തിന്റെ പേരിൽ നടപടി വൈകിപ്പിക്കരുതെന്ന് കമീഷൻ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top