06 July Sunday

ഏരിയ സമ്മേളനങ്ങൾക്ക്‌ 
13ന്‌ തുടക്കം

സ്വന്തം ലേഖകൻUpdated: Friday Oct 29, 2021
കൊല്ലം
ഏപ്രിലിൽ കണ്ണൂരിൽ നടക്കുന്ന സിപിഐ എം 23–--ാം പാർടി കോൺഗ്രസിന്റെ ഭാഗമായി  ജില്ലയിൽ ഏരിയ സമ്മേളനങ്ങൾ നവംബർ 13ന് ആരംഭിക്കും. 18 ഏരിയ സമ്മേളനങ്ങളും ഡിസംബർ പത്തൊമ്പതോടെ പൂർത്തിയാകും. 
നവംബർ 13നും 14നും അഞ്ചാലുംമൂട്, കുന്നത്തൂർ, കുന്നിക്കോട് ഏരിയ സമ്മേളനങ്ങൾ ചേരും. 20നും 21 നും കൊല്ലം ഈസ്റ്റ്. 24, 25 –-പത്തനാപുരം, 27, 28 –-കൊല്ലം, ചവറ, കൊട്ടിയം, കടയ്ക്കൽ. ഡിസംബർ 4, 5 –-കുണ്ടറ, കൊട്ടാരക്കര, അഞ്ചൽ. 11, 12– -ചാത്തന്നൂർ, കരുനാഗപ്പള്ളി, ശൂരനാട്. 18, 19 –-നെടുവത്തൂർ, ചടയമംഗലം, പുനലൂർ. 
ജില്ലാസമ്മേളനം ഡിസംബർ 31, ജനുവരി 1, 2 തീയതികളിൽ കൊട്ടാരക്കരയിലാണ്‌. സെപ്‌തംബർ 12നാണ്‌ ജില്ലയിൽ പാർടി ബ്രാഞ്ച് സമ്മേളനം ആരംഭിച്ചത്‌. 3000 ബ്രാഞ്ചുകളിലും പൂർത്തിയായി. 162 ലോക്കൽ സമ്മേളനങ്ങളും 15ന് പൂർത്തീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top