കൊല്ലം
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമപദ്ധതികൾ ചർച്ചയാക്കിയും വികസനവും ക്ഷേമപ്രവർത്തനവും മുടക്കുന്ന കേന്ദ്രനയം തുറന്നുകാട്ടിയും സിപിഐ എം ജില്ലയിൽ സംഘടിപ്പിച്ച നിയമസഭാ മണ്ഡല രാഷ്ട്രീയ കാൽനട പ്രചാരണ ജാഥകൾക്ക് വെള്ളിയാഴ്‌ച സമാപനം. 11 മണ്ഡലത്തിലായി 12 ജാഥ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങിയാണ് സമാപനം.
സംസ്ഥാനത്തിന്റെ വികസനവും ക്ഷേമപ്രവർത്തനവും മുടക്കുന്ന കേന്ദ്രനയം തിരുത്തുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, യുഡിഎഫ് എംപിമാർ ബിജെപിയെ കൂട്ടുപിടിച്ചു നടത്തുന്ന കേരളവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു ജാഥ.
ചാത്തന്നൂർ മീയണ്ണൂരിൽനിന്നുള്ള ജാഥ വെള്ളിയാഴ്‌ച പരവൂർ പെരുമ്പുഴയിൽ സമാപിക്കും. വാളകത്തുനിന്ന് തുടങ്ങിയ കൊട്ടാരക്കര മണ്ഡലം ജാഥ വെളിയത്തും കരുനാഗപ്പള്ളി ആലപ്പാട്ടുനിന്ന് ആരംഭിച്ച ജാഥ കരുനാഗപ്പള്ളിയിലും സമാപിക്കും. വ്യാഴാഴ്ച ചവറ, പുനലൂർ, അഞ്ചൽ, കുണ്ടറ, പത്തനാപുരം, കുന്നത്തുർ മണ്ഡലങ്ങളിലെ ജാഥ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..