20 April Saturday
വിറ്റത് 1.50 കോടി രൂപയുടെ പുസ്തകങ്ങൾ

കൊല്ലം പുസ്തകോത്സവത്തിന് സമാപനം

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കൊല്ലം
ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച കൊല്ലം പുസ്തകോത്സവം സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രന്ഥശാല പ്രവർത്തക സംഗമം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ‘ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ചരിത്രവും വളർച്ചയും’ എന്ന വിഷയം അവതരിപ്പിച്ചു. 
ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണൻ അധ്യക്ഷനായി. ബി ശിവദാസൻപിള്ള, എൻ ഷൺമുഖദാസ് എന്നിവർ സംസാരിച്ചു. പുസ്തകോത്സവത്തിൽ 60  പ്രസാധകർ പങ്കെടുത്തു. ജില്ലയിലെ എണ്ണൂറിലധികം ഗ്രന്ഥശാലകൾക്ക് വാർഷിക ഗ്രാന്റ് ഇനത്തിൽ ലഭിച്ച ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ വിറ്റഴിഞ്ഞു. അൻപതിനായിരം രൂപ മുതൽ 25 ലക്ഷം രൂപ വരെ വിൽപ്പന നടത്തിയ പ്രസാധകരുണ്ട്. നോവൽ, ചെറുകഥ, യാത്രാവിവരണം, ജീവചരിത്രം, കവിത എന്നീ വിഭാഗങ്ങളിലെ പുസ്തകങ്ങളാണ് കൂടുതൽ വിറ്റഴിക്കപ്പെട്ടതെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top