28 March Thursday

തൊഴിലാളിക്കൊരു ഭവനം ഉദ്ഘാടനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Monday May 29, 2023
കൊല്ലം
സിഐടിയു സ്ഥാപക ദിനാചരണത്തോട്‌ അനുബന്ധിച്ച് ജില്ലയിലെ 10 തൊഴിലാളികൾക്ക് വീട് നിർമിച്ചു നൽകുന്ന ‘തൊഴിലാളിക്കൊരു ഭവനം പദ്ധതി’ തിങ്കളാഴ്ച കൊട്ടിയത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്യും. കേരള സ്റ്റേറ്റ് കാഷ്യൂ കോർപറേഷൻ ഒന്നാംനമ്പർ ഫാക്ടറിയിലെ തൊഴിലാളിയായ ശശികലയ്ക്ക് വീടുവയ്‌ക്കാനായി നാലുലക്ഷം രൂപ ചടങ്ങിൽ കൈമാറും. സ്ഥലവും കണ്ടെത്തി നൽകും. 
പകൽ മൂന്നിന് കൊട്ടിയം സിപിഐ എം ഓഫീസിലാണ് ചടങ്ങ്. സിഐടിയു ഘടക സംഘടനയായ കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷനാണ് തുക നൽകുന്നത്. കുറഞ്ഞ വരുമാനമുള്ള പരമ്പരാഗത മേഖലയിൽ ജോലിചെയ്യുന്ന മറ്റ് ഒമ്പതു തൊഴിലാളികളെ കൂടി പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കും. നിരാലംബരായ തൊഴിലാളികൾക്ക് വീടുവച്ചു നൽകുന്ന പദ്ധതിയിൽ സാമ്പത്തിക സഹായം നൽകിയോ സ്ഥലം വിട്ടുനൽകിയോ സഹകരിക്കാൻ താൽപ്പര്യമുള്ള വ്യക്തികളും സംഘടനകളും പങ്കാളികളാകണമെന്ന് സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹനും അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top