18 December Thursday

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2023

പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും കൊല്ലം സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ്‌യോഗം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
സർവീസിൽനിന്ന് വിരമിക്കുന്ന ക്രൈംബ്രാഞ്ച് സബ് ഇൻസ്പെക്ടർ കെ പത്മരാജൻപിള്ള, കൊല്ലം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ ജോബ് അനിൽ, കിളികൊല്ലൂർ എസ്ഐ ജാനസ് പി ബേബി, കൊല്ലം സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ഒ സൈനുദീൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ്‌ യാത്രയയപ്പ്‌ നൽകിയത്‌. യോഗം സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ്  ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് എൽ വിജയൻ അധ്യക്ഷനായി. കെപിഒഎ ജില്ലാ സെക്രട്ടറി എം ബദറുദീൻ സ്വാഗതം പറഞ്ഞു. അഡീഷണൽ എസ്‌പി സോണി ഉമ്മൻകോശി മുഖ്യാതിഥിയായി. കൊല്ലം എസിപി എ അഭിലാഷ്, കെപിഒഎ ജില്ലാ പ്രസിഡന്റ് ആർ ജയകുമാർ, കെപിഎ ജില്ലാ സെക്രട്ടറി ഷഹീർ, കെപിഒഎ സംസ്ഥാന നിർവാഹക സമിതി അംഗം കെ സുനി, കെപിഒഎ ജില്ലാ വൈസ് പ്രസിഡന്റ് പി ലാലു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top