18 April Thursday
പുനലൂർ മുനിസിപ്പാലിറ്റി ബജറ്റ്‌

ഭൂരഹിത ഭവന രഹിതർക്ക് വീടിനു മുൻതൂക്കം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020
പുനലൂർ 
ഭൂരഹിത ഭവനരഹിതർക്ക് വീടിനു മുൻതൂക്കം നൽകി 2020 –--21 വർഷത്തെ പുനലൂർ മുനിസിപ്പാലിറ്റി ബജറ്റ്‌. 1,04,83,10,977 കോടി രൂപ വരവും 99,49,13,909 കോടി- രൂപ ചെലവും 5,33,97,068 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ്‌ ആക്ടിങ് ചെയർപേഴ്സൺ സുശീലാ രാധാകൃഷ്ണൻ അവതരിപ്പിച്ചു. 
25 രൂപയ്ക്ക് ഊണ് നൽകാൻ കഴിയുന്ന അഞ്ച് കുടുംബശ്രീ ഹോട്ടലുകൾക്കും മുതിർന്നവർക്ക്‌ പകൽസമയങ്ങളിൽ  കൂടിച്ചേരുന്നതിനും മാനസിക ഉല്ലാസത്തിന് ആവശ്യമായ വിനോദങ്ങളിൽ പങ്കെടുക്കുന്നതിനും ബയോ ക്ലബ്ബുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. അഞ്ചരക്കോടി രൂപ ചെലവഴിച്ച് ആധുനിക മാർക്കറ്റ്, ആധുനിക രീതിയിൽ സജ്ജീകരിക്കുന്ന കശാപ്പുശാല, ടൗൺ ഹാൾ, നിർമാണം നടന്നുകൊണ്ടിരിക്കുന്ന മുനിസിപ്പൽ സ്റ്റേഡിയം, ഏഴുനില വ്യാപാരസമുച്ചയം തുടങ്ങി  പദ്ധതികൾ പൂർത്തീകരിക്കുന്നതിന് ആവശ്യമായ തുകയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 
കഴിഞ്ഞ മുനിസിപ്പൽ ബജറ്റിൽ പ്രഖ്യാപിച്ച നീരദ  പദ്ധതിയുടെ ഭാഗമായി ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്ന് മുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം എത്തിക്കാൻ കഴിഞ്ഞതും മുനിസിപ്പാലിറ്റിയിൽ നടപ്പാക്കിയ മാലിന്യ സംസ്കരണ പദ്ധതി ദേശീയ ശ്രദ്ധയാകർഷിക്കാൻ കഴിഞ്ഞതും മുനിസിപ്പാലിറ്റിയുടെ പ്രവർത്തന മികവായി ബജറ്റിൽ ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നിരവധി മാസ്കുകളാണ് മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രിമ റോ അപ്പാരൽ പാർക്ക് വഴി നിർമിക്കാൻ കഴിഞ്ഞത്. കുടുംബശ്രീ വഴി സാനിറ്റൈസറുകളും നിർമ്മിച്ചു വിതരണംചെയ്യാൻ കഴിഞ്ഞു. യുഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top