26 April Friday

ഏരൂരിൽ മാലിന്യം തള്ളിയ 
വാഹനം പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022

ഏരൂരിൽ പൊതുസ്ഥലത്ത് കക്കൂസ്‌ മാലിന്യം തള്ളിയ ടാങ്കർ ലോറി

അഞ്ചൽ
ഏരൂരിൽ പൊതുസ്ഥലത്ത് കക്കൂസ്‌ മാലിന്യം തള്ളിയ ടാങ്കർ ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം അർധരാത്രിയാണ് ഏരൂർ രണ്ടേക്കർ മുക്ക് കുരുവിക്കേണം റോഡിലെ രാജരത്നം റബർ എസ്റ്റേറ്റിലും റോഡരികിലും മാലിന്യം തള്ളിയത്. നാട്ടുകാർ  തടയാൻ ശ്രമിച്ചെങ്കിലും വാഹനവുമായി കടന്നുകളഞ്ഞു. 
നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വാഹനം ഏരൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചേർത്തല സ്വദേശിനിയുടെ  ആൻസി മോളുടെ ഉടമസ്ഥയിലുള്ളതാണ് ടാങ്കർ ലോറി. പൊലീസ് അറിയിച്ചതിനെത്തുടർന്ന് ഉടമ വാഹനം സ്റ്റേഷനിൽ ഹാജരാക്കുകയായിരുന്നു. കേസെടുത്ത് വാഹനം കോടതിയിൽ ഹാജരാക്കുമെന്നും ഡ്രൈവർക്കെതിരെ കേസെടുക്കുമെന്നും ഏരൂർ പൊലീസ് അറിയിച്ചു. പതിവായി മാലിന്യം തള്ളുന്ന സമൂഹവിരുദ്ധരെ പിടികൂടാൻ പ്രദേശത്ത് പഞ്ചായത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുമെന്ന് പ്രസിഡന്റ്‌ ടി അജയൻ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top