26 April Friday
6500 പ്രതിഭകൾ മാറ്റുരയ്‌ക്കും

കലാമാമാങ്കത്തിന്‌ ഇന്ന്‌ കൊടിയുയരും

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022

റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പാചകശാലയുടെ പാലുകാച്ചൽ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാലും 
പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജുവും ചേർന്ന്‌ നിർവഹിക്കുന്നു

 കൊല്ലം

അറുപത്തൊന്നാമത് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന്‌ തിങ്കളാഴ്ച അഞ്ചലിൽ കൊടിയുയരും. രാവിലെ 8.30ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ ഐ ലാൽ പതാക ഉയർത്തും. ഒമ്പതിന് രജിസ്ട്രേഷൻ, 9.30ന് രചനാമത്സരങ്ങൾ എന്നിവ നടക്കും. ചൊവ്വ രാവിലെ 9.30ന് അഞ്ചൽ ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനവേദിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ കലോത്സവം ഉദ്ഘാടനംചെയ്യും. ക്ഷീര വികസനമന്ത്രി ജെ ചിഞ്ചുറാണി കലാമത്സരം ഉദ്ഘാടനംചെയ്യും. ഡിസംബർ രണ്ടിനു വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പി എസ് സുപാൽ എംഎൽഎ ഉദ്ഘാടനംചെയ്യും. 138 മത്സരത്തിലായി 6500 വിദ്യാർഥികൾ പങ്കെടുക്കും.  
 
12 വേദികൾ
ഈസ്റ്റ് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനവേദി ഉൾപ്പെടെ 12 വേദിയിലാണ് മത്സരം. ഈസ്റ്റ് ​ഗവ. എച്ച്എസ്എസിൽ മൂന്നുവേദിയും ബിബി യുപിഎസ്, അഞ്ചൽ വെസ്റ്റ് ഗവ. എച്ച്എസ്എസ് എന്നിവിടങ്ങളിൽ രണ്ടുവേദി വീതവും സജ്ജീകരിച്ചിട്ടുണ്ട്. ഗിവ് ജീസസ് വേൾഡ് ടു ദി മിനിസ്ട്രീസ് ഹാൾ, അഞ്ചൽ ഗവ. എൽപിഎസ്, അൽ അമാൻ ഓഡിറ്റോറിയം, ശബരിഗിരി എച്ച്എസ്എസ്, ബ്ലോക്ക് പഞ്ചായത്ത് ഹാൾ, സെന്റ് ജോർജ് സെൻട്രൽ സ്കൂൾ ഹാൾ എന്നിവിടങ്ങളിലാണ് മറ്റു വേദികൾ. അൽ അമാൻ ഓഡിറ്റോറിയത്തിലാണ് പാചകപ്പുര.
 
പാചകശാല തുറന്നു
അഞ്ചൽ
റവന്യു  ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ പാചകശാല പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ ഐ ലാലും പഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജുവും ചേർന്ന്‌ പാലുകാച്ചൽ നിർവഹിച്ചു. ഫുഡ് കമ്മിറ്റി ചെയർമാൻ എ സക്കീർ ഹുസൈൻ അധ്യക്ഷനായി. കൺവീനർ ദീപു ജോർജ്‌, പരവൂർ സജീബ്, എ ഹാരീസ്, വി എൻ പ്രേംനാഥ്, വൈ നാസറുദീൻ, പി എസ് മനോജ്, ബി രാധാകൃഷ്ണൻ, എ ഷാനവാസ്, എൻ ബിനു, ഷഫീഖ് റഹ്മാൻ, എ  ഷംസീർ, എ സുൽഫത്ത്, എബിൻ ജോർജ്, എൽ സോജു, അനസ് ബാബു, എന്നിവർ സംസാരിച്ചു. എല്ലാ ദിവസവും പായസത്തോടു കൂടിയ സദ്യയാണ് ക്രമീകരിച്ചിരിക്കുന്നത്. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല നിർവഹിക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top