18 September Thursday
ജില്ലയിൽ എട്ടു സ്റ്റോപ്പുകള്‍

പുനലൂര്‍ റൂട്ടിൽ 
ശബരിമല സ്‌പെഷ്യൽ ട്രെയിൻ ഇന്നു മുതൽ

സ്വന്തം ലേഖകൻUpdated: Monday Nov 28, 2022

 

കൊല്ലം
കൊല്ലം – പുനലൂർ – ചെങ്കോട്ട പാതയിലൂടെ എറണാകുളം – താംബരം  (06067) ശബരിമല പ്രതിവാര സ്‌പെഷ്യൽ ട്രെയിൻ തിങ്കളാഴ്ച മുതൽ ഓടിത്തുടങ്ങും. തിങ്കൾ പകൽ 1.10ന് എറണാകുളത്തുനിന്ന് പുറപ്പെടും. താംബരത്തുനിന്ന് തിരിച്ച് താബരം – എറണാകുളം (06068)  സ്പെഷ്യൽ ട്രെയിൻ ചൊവ്വ 3.40ന് പുറപ്പെടും. ബുധൻ പകൽ 12ന് എറണാകുളത്ത് എത്തും. ജില്ലയിൽ കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെന്മല എന്നിവയാണ് സ്റ്റോപ്പുകൾ. എറണാകുളത്തുനിന്നുള്ള ട്രെയിൻ വൈകിട്ട് 5.40നാണ് പുനലൂരിൽ എത്തു ക. താംബരത്തുനിന്നുള്ള ട്രെയിൻ ബുധൻ രാവിലെ 6.50ന്‌ പുനലൂരിൽ എത്തും. ഇവിടെനിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി സർവീസുണ്ട്.
ജില്ലയിലെ സമയക്രമം
തിങ്കൾ വൈകിട്ട് 3.26ന് കരുനാ​ഗപ്പള്ളിയിൽ എത്തും. ശാസ്താംകോട്ട 3.37, കൊല്ലം 4.30, കുണ്ടറ 4.58, കൊട്ടാരക്കര 5.12, ആവണീശ്വരം 5.24,  പുനലൂർ 5.40, തെന്മല 6.24. താംബരത്തു നിന്ന് തിരിച്ചുള്ള ട്രെയിൻ തെന്മലയിൽ ബുധനാഴ്ച പുലർച്ചെ 5.52ന് എത്തും. പുനലൂരിൽ 6.50. ആവണീശ്വരം 7.12, കൊട്ടാരക്കര 7.25, കുണ്ടറ 7.38, കൊല്ലം 8.15, ശാസ്താംകോട്ട 8.55, കരുനാ​ഗപ്പള്ളി 9.05.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top