ചടയമംഗലം
നിലമേൽ എൻഎസ്എസ് കോളേജിലെ മുൻകാല എസ്എഫ്ഐ പ്രവർത്തകരുടെ സംഗമം എസ്എച്ച് ഓഡിറ്റോറിയത്തിൽ പ്രൊഫ. വി എൻ മുരളി ഉദ്ഘാടനംചെയ്തു. ചിറക്കര അപ്പുക്കുട്ടൻ അധ്യക്ഷനായി. എ എ റഹിം എംപി, ഡി കെ മുരളി എംഎൽഎ, അഡ്വ. ഗീനാകുമാരി, പ്രദീപ് കണ്ണംകോട്, പള്ളിക്കൽ നഹാസ്, സാവിത്രി, പി കെ രമണൻ, എസ് വിക്രമൻ, കരിങ്ങന്നൂർ മുരളി, പി സുരേഷ്, സായിദാസ്, ആർ ശ്രീകുമാർ, എ എ ജലീൽ തുടങ്ങിയവർ സംസാരിച്ചു. 1970 മുതൽ 2022 വരെ എസ്എഫ്ഐയിൽ പ്രവർത്തിച്ചവരാണ് ഒത്തുചേർന്നത്. അടിയന്തരാവസ്ഥക്കാലത്ത് തടവുകാരായി ജയിലിൽ അടയ്ക്കപ്പെട്ട സുലൈമാൻ, കിളിമാനൂർ ഷാജഹാൻ, മടത്തറ സുഗതൻ, എം എ നജീബ്, എം എ നജാം, പി സുരേഷ് കുമാർ, ലാലൻ കടയ്ക്കൽ എന്നിവരെ ആദരിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയ പ്രവർത്തനത്തനം നടത്തിയ സിപിഐ എം സംസ്ഥാന, ജില്ലാ നേതാക്കൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരും യോഗത്തിന് എത്തിയിരുന്നു. മൂന്നു സെക്‌ഷനായാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..