25 April Thursday
എൻഎച്ച് വികസനം

വ്യാപാരികളുടെ സമരപ്രഖ്യാപന മാർച്ച്‌ ഡിസംബർ. 1ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കൊല്ലം 
പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കാതെ ദേശീയപാത വികസനത്തിനായി ഒരു വ്യാപാരസ്ഥാപനവും ഒഴിയില്ലെന്ന്‌ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
സമരപ്രഖ്യാപനത്തിന്റെ ഭാഗമായി ഡിസംബർ ഒന്നിന് കടകളടച്ച്‌ വ്യാപാരികൾ കലക്ടറേറ്റ്‌ മാർച്ചു നടത്തും. ഓച്ചിറ മുതൽ കടമ്പാട്ടുകോണംവരെ മുന്നറിയിപ്പില്ലാതെ കടകൾ രണ്ടു മാസത്തിനകം ഒഴിപ്പിക്കുവാനാണ്‌ നീക്കം. മുന്നൊരുക്കത്തിന്‌ സമയം പോലും തരാതെ കച്ചവടം അവസാനിപ്പിക്കുക എന്നത് ജനാധിപത്യപരമല്ല. സ്ഥാപനങ്ങൾ ഒഴിഞ്ഞു നൽകുന്നതിനുംഎൻഎച്ച് വികസനത്തിനും വ്യാപാരികൾ എതിരല്ല. 
ഭൂമിക്കും കെട്ടിടത്തിനും മാത്രം ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 24000 കോടി നൽകുന്ന സർക്കാരുകൾ വ്യാപാരികൾക്കായി 4000 കോടികൂടി മുടക്കണം. ടോൾപിരിവു നടത്തി കോടികൾ സമ്പാദിക്കുന്ന കരാറുകാരിൽനിന്ന്‌ തുക ഈടാക്കണം.  
വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പീറ്റർ എഡ്വിൻ, സെക്രട്ടറി കെ കെ നിസാർ, ഏരിയ വൈസ്‌ പ്രസിഡന്റ് അബ്ദുൽ ലത്തീഫ്, ബി ആർ പ്രസാദ്, സുനിൽ, റിയാസ്‌ താഹ, വൈ രാജൻ, ജി പി രാജേഷ്  എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top