18 April Thursday

സീനിയർ ബാഡ്‌മിന്റൺ 
ചാമ്പ്യൻഷിപ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കൊല്ലം
വാണിജ്യസാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി കായികമേഖലയുടെ സമഗ്രവികസനത്തിനു വഴിയൊരുക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. മുഖത്തല സ്‌പോർട്സ് സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സീനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  
ജി ത്സരങ്ങൾ 29ന്‌ സമാപിക്കും. ബാഡ്മിന്റൺ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അനിൽ അമ്പലക്കര അധ്യക്ഷനായി. എം നൗഷാദ് എംഎൽഎ, ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എസ് മുരളീധരൻ,  സംസ്ഥാന സെക്രട്ടറി രാകേഷ് ശേഖർ, ജില്ലാ പ്രസിഡന്റ് രാജീവ് ദേവലോകം, പഞ്ചായത്ത്അംഗം വസന്താ ബാലചന്ദ്രൻ, അസോസിയേഷൻ ജില്ലാ സെക്രട്ടറി ധീരജ് രവി എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top