15 August Monday

4 ഏരിയ സമ്മേളനങ്ങൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

സിപിഐ എം കൊല്ലം ഏരിയ സമ്മേളനം കാങ്കത്തുമുക്ക് സൺബേ ഓഡിറ്റോറിയത്തിലെ കെ തുളസീധരൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം 
എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു

ബിജെപി ഭരണത്തിൽ ഉത്തരേന്ത്യ ദാരിദ്ര്യത്തുരുത്തായി: എം വി ഗോവിന്ദൻ
കൊല്ലം
ബിജെപി ഭരണത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ദാരിദ്ര്യത്തിന്റെ തുരുത്തുകളായി മാറിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം എം വി ഗോവിന്ദൻ പറഞ്ഞു. മോദി ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്നു. ഇതിനു ബദലായി മാതൃകാപദ്ധതികൾ യാഥാർഥ്യമാക്കിയാണ്‌ നിതിആയോഗ് പട്ടികയിൽ ദാരിദ്ര്യം എറ്റവും  കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയത്‌. സിപിഐ എം കൊല്ലം ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ദാരിദ്ര്യം തീരെക്കുറച്ച്‌ പട്ടിണി ഇല്ലാതാക്കിയ ഒരേയൊരു സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ഭാവിതന്നെയാണ് കമ്യൂണിസ്റ്റ് പാർടി നിർണയിക്കുന്നത്. കേരള സമൂഹത്തെയാകെ നവീകരിച്ച് ഉൽപ്പാദനക്ഷമത വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിന്റെ ഒരുപങ്ക് സാധാരണക്കാർക്ക് ലഭിക്കുന്നെന്നും സർക്കാർ ഉറപ്പാക്കും. കേരളത്തിന്റെ വികസനത്തിന്‌ എതിരായാണ് യുഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നത്. എൽഡിഎഫ്‌ ഭരണകാലത്ത് ഒരു വികസനവും ഉണ്ടാവരുതെന്നാണ് യുഡിഎഫ് നിലപാട്‌. കെ റെയിൽ, ആറുവരിപ്പാത തുടങ്ങി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കെതിരായ യുഡിഎഫ്–-ബിജെപി രാഷ്ട്രീയം ജനങ്ങൾ തിരിച്ചറിയും. 

ഒരു നാണയത്തിന്റെ  ഇരുവശങ്ങളാണ് യുഡിഎഫും ബിജെപിയും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷം എന്ന നിലയിൽ കോൺഗ്രസ് ദുർബലപ്പെടുന്നു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാൻ ആർഎസ്എസുമായി ചേർന്ന്  ഭരണഘടനാ സ്ഥാപനങ്ങളെ ബിജെപി ഉപയോഗിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു. 

 

കൊല്ലം സമ്മേളനം 
കാങ്കത്തുമുക്കിൽ 

കൊല്ലം ഏരിയ സമ്മേളനം കാങ്കത്തുമുക്ക് സൺബേ ഓഡിറ്റോറിയത്തിലെ കെ തുളസീധരൻ നഗറിൽ കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. എൻ പത്മലോചനൻ പതാക ഉയർത്തി. അഡ്വ. വി രാജേന്ദ്രബാബുവിന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ എച്ച് ബേസിൽലാൽ രക്തസാക്ഷി പ്രമേയവും ജി ആനന്ദൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എ എം ഇക്ബാൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ  ഇ ഷാനവാസ് ഖാൻ സ്വാഗതം പറഞ്ഞു. അഡ്വ. വി രാജേന്ദ്രബാബു, അഡ്വ. സബിദാ ബീഗം, കെ ജെ നാസിമുദീൻ, സുജാത രതികുമാർ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. എസ് രാജ്‌മോഹൻ (പ്രമേയം), പി അനിത് (മിനിറ്റ്സ്), എ കെ സവാദ് (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു.  

ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 140 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വരദരാജൻ, എം എച്ച് ഷാരിയർ,  ജില്ലാ സെക്രട്ടറിയറ്റ് അംഗം എക്സ് ഏണസ്റ്റ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ എസ് ബാബു, പ്രസന്ന ഏണസ്റ്റ് എന്നിവരും പങ്കെടുക്കുന്നു. ജില്ലാ കമ്മിറ്റി അംഗം വി കെ അനിരുദ്ധൻ, എംഎൽഎമാരായ എം മുകേഷ്, എം നൗഷാദ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. 

 

കടയ്ക്കൽ സമ്മേളനം 
കാഞ്ഞിരത്തുംമൂട്ടിൽ

ചിങ്ങേലി കാഞ്ഞിരത്തുംമൂട് നിത്യശ്രീ ഓഡിറ്റോറിയത്തിലെ ബി രാഘവൻ നഗറിൽ തുടങ്ങിയ കടയ്‌ക്കൽ ഏരിയ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. എം നസീർ പതാക ഉയർത്തി. സംഘാടകസമിതി ചെയർമാൻ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു. എം എസ് മുരളിയുടെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ ബി ബൈജു രക്തസാക്ഷി പ്രമേയവും ടി എസ് പ്രഫുല്ലഘോഷ് അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി എം നസീ ർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. 

എം എസ്‌ മുരളി, സന്തോഷ് മതിര, ഡോ. വി മിഥുൻ, ജെ നജീബത്ത് എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിക്കുന്നു. ഡി അജയൻ (മിനിറ്റ്സ്), കെ സുകുമാരപിള്ള (പ്രമേയം), ജി ദിനേശ്കുമാർ (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായി സബ്‌കമ്മിറ്റികൾ പ്രവർത്തിക്കുന്നു. സംസ്ഥാന കമ്മിറ്റിഅംഗം എസ്‌ രാജേന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗങ്ങളായ എസ് ജയമോഹൻ, ജോർജ്‌ മാത്യൂ, ജില്ലാ കമ്മിറ്റിഅംഗങ്ങളായ എസ്‌ വിക്രമൻ, കരകുളം ബാബു എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെ 160 പേരാണ്‌ പ്രതിനിധികൾ. 
 
 
ചവറ സമ്മേളനം നീണ്ടകരയിൽ
ചവറ ഏരിയ സമ്മേളനം നീണ്ടകര ചീലാന്തിമുക്കിലെ ജി വിക്രമൻ നഗറിൽ സംസ്ഥാന കമ്മിറ്റിഅംഗം ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്‌ഘാടനംചെയ്‌തു. ജില്ലാകമ്മിറ്റിഅംഗം രാജമ്മ ഭാസ്‌കരൻ പതാക ഉയർത്തി. സ്വാഗതസംഘം ചെയർമാൻ പി ആർ രജിത്‌ സ്വാഗതം പറഞ്ഞു. എസ്‌ ശശിവർണന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ കെ എ നിയാസ്‌ രക്തസാക്ഷി പ്രമേയവും ആർ രവീന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ടി മനോഹരൻ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആർ രാമചന്ദ്രൻപിള്ള, ബീനദയൻ, ശ്യാംമോഹൻ, ലിഥിൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. കെ മോഹനക്കുട്ടൻ (പ്രമേയം), പി കെ ഗോപാലകൃഷ്‌ണൻ (മിനിറ്റ്‌സ്‌), ജെ അനിൽ (ക്രഡൻഷ്യൽ) എന്നിവർ കൺവീനറായി സബ്‌കമ്മിറ്റികളും പ്രവർത്തിക്കുന്നു. 
ഏരിയകമ്മിറ്റിഅംഗങ്ങൾ ഉൾപ്പെടെ 151 പ്രതിനിധികളാണുള്ളത്‌. സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ കെ സോമപ്രസാദ്‌, സൂസൻകോടി, ജില്ലാ സെക്രട്ടറിയറ്റ്‌അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, പി എ എബ്രഹാം, ജില്ലാകമ്മിറ്റിഅംഗങ്ങളായ സി രാധാമണി, അഡ്വ. ജി മുരളീധരൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. സുജിത്‌ വിജയൻപിള്ള എംഎൽഎ ഉദ്‌ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
 
 
കൊട്ടിയം സമ്മേളനം കൈതക്കുഴിയിൽ
ആദിച്ചനല്ലുർ കൈതക്കുഴി പൊയ്‌കയിൽ ഓഡിറ്റോറിയത്തിലെ മോഹനൻപിള്ള നഗറിൽ ആരംഭിച്ച കൊട്ടിയം ഏരിയ സമ്മേളനം ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാന കമ്മിറ്റിഅംഗം പി രാജേന്ദ്രൻ പതാക ഉയർത്തി. ജില്ലാകമ്മിറ്റിഅംഗം  ആർ ബിജുവിന്റെ താൽക്കാലിക അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ എസ്‌ ഫത്തഹുദീൻ രക്തസാക്ഷി പ്രമേയവും എസ്‌ നാസറുദീൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ എം സുഭാഷ്‌ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി എൻ സന്തോഷ്‌ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആർ ബിജു, സി തങ്കപ്പൻ, ജെ ഷാഹിദ, സച്ചിൻദാസ്‌ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിക്കുന്നു. കെ ഉണ്ണിക്കൃഷ്‌ണൻ (പ്രമേയം), ആർ പ്രസന്നൻ (മിനിറ്റ്‌സ്‌), ചന്ദ്രബാബു (ക്രഡൻഷ്യൽ) എന്നിവർ കൺവീനർമാരായാണ്‌ സബ്‌കമ്മിറ്റികൾ. 
സംസ്ഥാന കമ്മിറ്റിഅംഗങ്ങളായ പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, ജില്ലാസെക്രട്ടറിയറ്റ്‌അംഗം ബി തുളസീധരക്കുറുപ്പ്‌, ജില്ലാകമ്മിറ്റിഅംഗം കെ സുഭഗൻ എന്നിവരും പങ്കെടുക്കുന്നു. ഏരിയ കമ്മിറ്റിഅംഗങ്ങൾ അടക്കം             188 പേരാണ്‌ പ്രതിനിധികൾ.
 
 
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top