18 December Thursday

സിപിഐ എം ജാഥകൾക്ക്‌ നാളെ സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
കൊല്ലം
കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനും ഇതിനു പിന്തുണ നൽകുന്ന യുഡിഎഫ്‌ നിലപാടിനും എതിരെ സിപിഐ എം സംഘടിപ്പിച്ച  നിയമസഭാ മണ്ഡലം ജാഥകൾ ജില്ലയിൽ വെള്ളിയാഴ്‌ച സമാപിക്കും. ജില്ലയിൽ 11 മണ്ഡലത്തിലായി പര്യടനം നടത്തിയ 12 ജാഥകൾ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങിയാണ്‌ സമാപിക്കുക. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വികസന, ക്ഷേമപദ്ധതികൾ ചർച്ചയാക്കിയാണ്‌ ജാഥ മുന്നേറിയത്‌. വെയിലും മഴയും കൂട്ടാക്കാതെ വന്ന ബഹുജനങ്ങൾ ജാഥയ്‌ക്ക്‌ ആവേശമായി. ചെമ്പതാകയേന്തി വന്ന സ്ത്രീകളും കുട്ടികളും വിവിധ കേന്ദ്രങ്ങളിൽ ജാഥയ്‌ക്ക്‌ ഊഷ്‌മള സ്വീകരണംനൽകി. 
വ്യാഴാഴ്‌ച ചവറ, പുനലൂർ, അഞ്ചൽ, കുണ്ടറ, പത്തനാപുരം, കുന്നത്തുർ  മണ്ഡലങ്ങളിലെ ജാഥ സമാപിക്കും. പുനലൂർ മണ്ഡലത്തിൽ രണ്ടു ജാഥയാണ്‌ പര്യടനം നടത്തുന്നത്‌. അഞ്ചൽ മണ്ഡലത്തിൽ ചോഴിയക്കോട്ടുനിന്ന്‌ പ്രയാണം തുടങ്ങിയ ജാഥ ആയൂരിലും ആര്യങ്കാവിൽനിന്ന്‌ തുടക്കമിട്ട ജാഥ വെഞ്ചേമ്പിലും സമാപിക്കും. കുണ്ടറ മുക്കടയിൽനിന്ന്‌ ആരംഭിച്ച ജാഥ കുളപ്പാടത്ത്‌ സമാപിക്കും. കുന്നത്തൂർ മൈനാഗപ്പള്ളിയിൽനിന്ന്‌ പ്രയാണം തുടങ്ങിയ ജാഥ ചിറ്റുമൂലയിലും പത്തനാപുരം മാങ്കോട് നിന്നുള്ള ജാഥ കറവൂരിലും സമാപിക്കും. ചാത്തന്നൂർ മിയ്യണ്ണൂരിൽനിന്നുള്ള ജാഥ വെള്ളിയാഴ്‌ച പരവൂർ പെരുമ്പുഴയിൽ സമാപിക്കും. വാളകത്തുനിന്ന്‌ തുടങ്ങിയ കൊട്ടാരക്കര മണ്ഡലം ജാഥ വെളിയത്തും കരുനാ​ഗപ്പള്ളി ആലപ്പാട്ടുനിന്ന്‌ ആരംഭിച്ച ജാഥ കരുനാ​ഗപ്പള്ളിയിലും സമാപിക്കും. 
ചടയമം​ഗലം ഓയൂരിൽനിന്നു തുടങ്ങിയ ജാഥ വിവിധ ഇടങ്ങളിലെ പര്യടനത്തിനു ശേഷം കോട്ടുക്കലിൽ സമാപിച്ചു. കൊല്ലം മണ്ഡലത്തിലെ തൃക്കടവൂർ വെസ്റ്റ് കൊച്ചാലുംമൂട്ടിൽനിന്ന്‌ ആരംഭിച്ച ജാഥ കടപ്പാക്കടയിൽ സമാപിച്ചു. ഇരവിപുരം മണ്ഡലത്തിലെ ജാഥ റിസർവ് ക്യാമ്പ് ജങ്ഷനിൽനിന്നു തുടങ്ങി കട്ടവിള ജങ്ഷനിൽ സമാപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top