കൊല്ലം
നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ, ജലസ്രോതസ്സുകളിലേക്ക് മാലിന്യം ഒഴുക്കല്‍ എന്നിവ കണ്ടെത്താനും നിയമലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനും തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രത്യേക പരിശോധന നടത്തി. കൊല്ലം കോർപറേഷൻ, പരവൂർ മുനിസിപ്പാലിറ്റി, പത്തനാപുരം, ഇടമുളയ്‌ക്കൽ, മയ്യനാട്, നെടുമ്പന എന്നിവിടങ്ങളിൽ 151 സ്ഥാപനത്തിൽ ആറു സ്‌ക്വാഡാണ് പരിശോധന നടത്തിയത്. 178 വ്യാപാരസ്ഥാപനങ്ങളിൽനിന്ന് 149 നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഒറ്റത്തവണ ഉപയോഗിക്കുന്ന നിരോധിത ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു. 4,07,000 രൂപ പിഴ ചുമത്തി. ഓടയിലേക്കും ജലസ്രോതസ്സുകളിലേക്കും മാലിന്യം ഒഴുക്കിവിടുന്ന ഹോട്ടലുകൾ ഉൾപ്പെടെ 17 സ്ഥാപനം കണ്ടെത്തി. പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..