കൊല്ലം
ഗർഭാശയ അർബുദ രോഗത്തിന് ജില്ലയിൽ ആദ്യമായി പൂർണമായും താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ പരിഹാരവുമായി എൻ എസ് ആശുപത്രി. രോഗംബാധിച്ച ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നതിനു പുറമേ ഓപ്പറേഷൻ സമയത്ത് വയറിൽ മറ്റെവിടെയെങ്കിലും അസുഖം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും അർബുദ കോശങ്ങൾ ഏറ്റവും ആദ്യം എത്തിച്ചേർന്നേക്കാവുന്ന ലിംഫ് നോഡുകൾ, പെരിട്ടോണിയത്തിന്റെ ചില ഭാഗങ്ങൾ തുടങ്ങിയവ നീക്കംചെയ്ത് പരിശോധിക്കുന്നതുമായ ലാപ്പറോടോമി ശസ്ത്രക്രിയയാണ് നടത്തിയത്. സാധാരണയായി വയർ തുറന്നാണ് ഇത്തരം ശസ്ത്രക്രിയകൾ ചെയ്യുന്നത്. എൻഡോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ ചെറിയ മുറിവുകൾ മാത്രമാണ് വേണ്ടിവന്നത്. ഗർഭാശയ അർബുദം ബാധിച്ച ശൂരനാട് സ്വദേശിനിയായ അറുപത്തിരണ്ടുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം രോഗി ആശുപത്രിവിട്ടു. സർജിക്കൽ ഓങ്കോളജിസ്റ്റായ അജയ് ശശിധർ ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. ഇൻഫർട്ടലിറ്റി ആൻഡ് ഗൈനക്കോളജി സ്പെഷ്യലിസ്റ്റ് ഹരികുമാർ, അനസ്തേഷ്യോളജി ഡോക്ടർമാരായ സജീവ് കുമാർ, ഏലമ്മ, താഹിർ, നഴ്സിങ് വിഭാഗത്തിൽനിന്ന് ഡെന്നിസ്, ജ്യോതി എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..