പാരിപ്പള്ളി
ബിജെപി ബന്ധം ഉപേക്ഷിച്ച കല്ലുവാതുക്കല്‍ പഞ്ചായത്ത് അംഗത്തിന്റെ വീടിനു നേരെ ബിജെപി, ആർഎസ്എസ് സംഘത്തിന്റെ കല്ലേറ്. വീടിന്റെ ജനൽച്ചില്ലുകളും ഓടും തകർന്നു. പഞ്ചായത്ത് വികസനസ്ഥിരം സമിതി അധ്യക്ഷയും പുതിയപാലം വാർഡ് അംഗവുമായ രജിതകുമാരിയുടെ വീടിനു നേരെയാണ് ആക്രമണം നടന്നത്. ബുധന്‍ വെളുപ്പിന് രണ്ടിനു ശേഷമായിരുന്നു ആക്രമണം. ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തിലും ഭരണസമിതിയുടെ അഴിമതി ഭരണത്തിലും പ്രതിഷേധിച്ച് രജിതകുമാരി ഇടതുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു. അവിശ്വാസം പാസ്സായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ബിജെപി കൂട്ടുകെട്ടിനെതിരെ വോട്ട് ചെയ്തിരുന്നു. രജിതകുമാരി ഉൾപ്പെടെ നാലു പഞ്ചായത്ത് അംഗങ്ങൾ ബിജെപി ബന്ധം ഉപേക്ഷിച്ച് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീട് ആക്രമണമെന്ന് രജിതകുമാരി പാരിപ്പള്ളി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബിജെപിയിൽനിന്ന് രാജിവച്ച നാലുപേരുടെ വീടുകൾക്കും പൊലീസ് സംരക്ഷണ നൽകണമെന്നും ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..