29 March Friday

പതാരം സഹകരണ 
ബാങ്ക്‌ നിയമനത്തെച്ചൊല്ലി 
കോൺഗ്രസിൽ തമ്മിലടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
ശൂരനാട്
കോൺഗ്രസ് നേതൃത്വം നൽകുന്ന പതാരം സർവീസ് സഹകരണ ബാങ്കിലെ നിയമനത്തെച്ചൊല്ലി കോൺഗ്രസിൽ തമ്മിലടി. നിയമനത്തിൽ അമർഷമുള്ള ഭരണസമിതിയിലെ നാല് അംഗങ്ങളും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ഉൾപ്പെടെയുള്ള നേതാക്കളും ബാങ്ക് സെക്രട്ടറിയെയും പ്രസിഡന്റിനെയും ഉപരോധിച്ചു.  ബാങ്കിൽ നിലവിൽ ഉണ്ടായിരുന്ന അറ്റൻഡർ, പ്യൂൺ, പ്യൂൺ (എസ്‌സി), സെയിൽസ്‌മാൻ ഒഴിവുകളിലേക്കാണ്‌   അപേക്ഷ ക്ഷണിച്ചത്. നിയമനത്തിനായി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഉപസമിതി രൂപീകരിച്ചെങ്കിലും ഈ ഉപസമിതിയും ബോർഡ് യോഗവും ചേർന്നില്ല. കഴിഞ്ഞ അഞ്ചിന് യോഗം ചേർന്നതായി അഞ്ചു ഭരണസമിതി അംഗങ്ങൾ മാത്രം ചേർന്ന് രേഖയുണ്ടാക്കി നിയമനം നടത്തിയെന്ന്‌ ഒരുവിഭാഗം ആരോപിക്കുന്നു.  ബോർഡ്‌ അംഗത്തിന്റെ മകൻ ഉൾപ്പെടെ നാലുപേർക്കാണ് നിയമനം നൽകിയത്. ഈ ബോർഡ്‌അംഗം രാജിവയ്ക്കുകയും ചെയ്തു.  
മാനദണ്ഡങ്ങൾ  അവഗണിച്ച ബാങ്ക് പ്രസിഡന്റിനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചില്ലെങ്കിൽ ഭരണസമിതിയിലെ നാല്‌ അംഗങ്ങൾ രാജിവയ്‌ക്കാനാണ്‌ നീക്കം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top