19 April Friday

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം: പി രാജേന്ദ്രൻ പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022
കൊല്ലം
സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ആശുപത്രി സംഘമായ കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം പ്രസിഡന്റായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രനെ വീണ്ടും തെരഞ്ഞടുത്തു. എ മാധവൻപിള്ളയാണ് വൈസ് പ്രസിഡന്റ്.  ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, ജില്ലാ സെക്രട്ടറിയറ്റ്അംഗം സി ബാൾഡുവിൻ, കരിങ്ങന്നൂർ മുരളി, അഡ്വ. പി കെ ഷിബു, അഡ്വ. ഡി  സുരേഷ്‌കുമാർ, പി ജമീല, ജി ബാബു, കെ ഓമനക്കുട്ടൻ, എസ്‌ സുൽബത്ത് എന്നിവരടങ്ങിയ പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 
എൻ എസ് സഹകരണ ആശുപത്രി, എൻ എസ് ആയുർവേദ ആശുപത്രി, എൻ എസ് നഴ്‌സിങ്‌ കോളേജ്, എൻ എസ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ്, എൻ എസ് ഡ്രഗ്‌സ് ആൻഡ്‌ സർജിക്കൽ എന്നീ സ്ഥാപനങ്ങൾ  കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നു. പ്രതിവർഷം അഞ്ചു ലക്ഷത്തിലധികംപേരാണ് സംഘം സ്ഥാപനങ്ങളിൽ ചികിത്സ തേടുന്നത്. 162കോടി രൂപയാണ് 2021 -–-22 വർഷത്തെ ടേൺഓവർ. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ചികിത്സനൽകുന്ന സ്ഥാപനത്തിൽ ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രത്യേക ചികിത്സാ ആനുകൂല്യം, ഓഹരി ഉടമകൾക്ക് ഡിവിഡന്റിനു പുറമേ വിവിധ ചികിത്സാ ആനുകൂല്യങ്ങൾ എന്നിവയും നൽകിവരുന്നു. 120 ഡോക്ടർമാരടക്കം 1450പേർ ജോലിചെയ്യുന്നു. ഭരണസമിതി ആദ്യയോഗം ചേർന്ന് ചുമതല ഏറ്റെടുത്തു. സഹകരണ സംഘം ഇൻസ്‌പെക്ടർ എസ് ഷാൻ വരണാധികാരിയായി. പി  രാജേന്ദ്രൻ, എ മാധവൻപിള്ള, സൂസൻകോടി, കരിങ്ങന്നൂർ മുരളി, അഡ്വ. പി കെ ഷിബു, പി  ജമീല, സെക്രട്ടറി പി ഷിബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top