26 April Friday

ഈറ്റ- മുള തൊഴിലാളികൾക്ക്‌ ശിൽപ്പശാല

വെബ് ഡെസ്‌ക്‌Updated: Tuesday Jun 28, 2022

പരമ്പരാ​ഗത ഈറ്റ - മുള തൊഴിലാളികളുടെ പരിശീലന ശില്പശാല കൊട്ടാരക്കര കിലയില്‍ മുന്‍ എംഎല്‍എ 
പി അയിഷാപോറ്റി ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര
ഹ്യൂമസ് സെന്ററും കിലയും ചേർന്ന്‌ പരമ്പരാഗത ഈറ്റ, -മുള തൊഴിലാളികൾക്ക് പരിശീലനം നൽകി. മുൻ എംഎൽഎ പി അയിഷാപോറ്റി ഉദ്ഘാടനംചെയ്തു. കില ഡയറക്ടർ ഡി സുധ അധ്യക്ഷയായി. വിവിധ ജില്ലകളിൽനിന്നെത്തിയ തൊഴിലാളികൾക്ക് സൂഷ്മ –- ചെറുകിട സംരംഭങ്ങളും ആസൂത്രണ പ്രക്രിയയും, സുസ്ഥിര വിപണി സാധ്യതകളും ത്രിതല പഞ്ചായത്തുകളും എന്നീ വിഷയങ്ങളിൽ വിദഗ്‌ധർ ക്ലാസെടുത്തു. കില ഫാക്കൽറ്റി ഡോ. ജീബിനി വി കുര്യൻ സ്വാഗതം പറഞ്ഞു. മധു നാരായണൻ, ഹ്യൂമസ് കോ- –- ഓർഡിനേറ്റർ രഘു ഇരവിപേരൂർ, ഷിബുമോൻ വടമൺ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top