കൊട്ടാരക്കര
മാലിന്യമുക്തം നവകേരളം തെളിനീർ ക്യാമ്പയിന്റെ ഭാഗമായി കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിൽ ശില്‍പ്പശാലയും ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. ക്യാമ്പിന്റെ ലോഗോ വൈസ് ചെയർപേഴ്സൺ വനജ രാജീവ് പ്രകാശിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ സുമി അലക്സ് അധ്യക്ഷയായി. മുനിസിപ്പൽ സ്ഥിരം സമിതി അധ്യക്ഷരായ ഫൈസൽ ബഷീർ, കെ ഉണ്ണിക്കൃഷ്ണമേനോൻ, ജി സുഷമ, കൗൺസിലർ ബിജി ഷാജി, എൻഎസ്എസ് സംസ്ഥാന ഓഫീസർ ആർ എൻ അൻസർ, ക്ലീൻ സിറ്റി മാനേജർ എസ് ബേബി, എൻഎസ്എസ് ജില്ലാ കോ–- ഓർഡിനേറ്റർ ജി ഗോപകുമാർ, പ്രോഗ്രാം ഓഫീസർമാരായ ജി ആശ, വി മനു, വ്യാപാരി വ്യസായി ഏകോപനസമിതി പ്രസിഡന്റ് ദുർഗ ഗോപാലകൃഷ്ണൻ, ലിയ അന്ന യോഹന്നാൻ എന്നിവർ സംസാരിച്ചു. മുനിസിപ്പാലിറ്റിയിലെ ശുചീകരണത്തൊഴിലാളികളും കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജും എൻ എസ്എസ് യൂണിറ്റിന്റെ ജില്ലാ ഘടകവും ചേർന്നാണ് ശുചീകരണ പ്രവർത്തനം നടത്തുന്നത്. പുലമൺ ജങ്ഷന്‍ മുതൽ ജൂബിലി മന്ദിരം ജങ്ഷന്‍ വരെ റോഡിന്റെ ഇരുവശവും മീൻപിടിപ്പാറയും പുലമൺ തോടും വൃത്തിയാക്കി. ശേഖരിച്ച മാലിന്യങ്ങൾ തരംതിരിച്ച് ഹരിതകർമസേനയ്ക്ക് കൈമാറുകയും ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..