26 April Friday

പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാലില്‍ 
ജലമൊഴുക്കാനുള്ള നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കെഐപി കൊട്ടാരക്കര പൂവറ്റൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാലിന്റെ തകരാര്‍ പരിഹരിക്കുന്ന നടപടിയുടെ ഭാ​ഗമായി 
മന്ത്രി കെ എന്‍ ബാല​ഗോപാല്‍ ചെന്തറ വയലില്‍ ഭാ​ഗം സന്ദര്‍ശിക്കുന്നു

കൊട്ടാരക്കര
കല്ലട ജലസേചന പദ്ധതിയുടെ കൊട്ടാരക്കര പൂവറ്റൂർ ഡിസ്ട്രിബ്യൂട്ടറി കനാലിലൂടെ ജലമൊഴുക്കാനുള്ള നടപടി തുടങ്ങി. ഉപകനാലിന്റെ തകരാർ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളാണ് തുടങ്ങിയത്. കൊട്ടാരക്കര മുനിസിപ്പാലിറ്റി, മൈലം, കുളക്കട പ‍ഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഈ കനാലിലൂടെ വെള്ളമെത്തുക.  ശനിയാഴ്‌ച മന്ത്രി കെ എൻ ബാല​ഗോപാൽ കൊട്ടാരക്കര ചെന്തറ വയൽഭാ​ഗം സന്ദർശിച്ച് ഉദ്യോ​ഗസ്ഥരിൽനിന്നും വിവരങ്ങൾ മനസ്സിലാക്കി. ചെന്തറയിൽ സ്ഥാപിച്ചിരിക്കുന്ന കനാൽ ജലസംഭരണിക്ക് ചുറ്റിലും വെള്ളം കെട്ടികിടക്കുന്നതിനാൽ ചോർച്ച കൃത്യമായി നിർണയിക്കുവാൻ കഴിയുന്നില്ല. തുറന്നു വിടുന്ന വെള്ളം ചോരുകയും മർദം നഷ്ടപ്പെടുകയും ചെയ്യുന്നതിനാൽ നീർപ്പാലത്തിന്റെ ഭാ​ഗമായ കിണറ്റിൽനിന്ന് ഉയർച്ചയിലേക്കുള്ള തുടർ കനാലിലേക്ക് വെള്ളമൊഴുകാത്തതുമാണ് പ്രശ്നം. 
ഇതിന്റെ തകരാർ കണ്ടെത്തി പരിഹരിക്കാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതിയ്ക്കായി നല്കാനും  മന്ത്രി നിർദേശം നൽകി. മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ്, കല്ലട ജലസേചന പദ്ധതി വിഭാ​ഗം എക്സിക്യൂട്ടീവ് എൻജിനിയർ കെ കെ ടെസിമോൻ, അസിസ്റ്റന്റ്  എക്സിക്യൂട്ടീവ് എൻജിനിയർ കെ ടി സുരേഷ്, അസിസ്റ്റന്റ് എൻജിനിയർമാരായ ദേവി, ശിവപ്രസാദ്, ശ്രീകാന്ത്, വിഷ്ണു, സിപിഐ എം ഏരിയ കമ്മിറ്റി അം​ഗം വി രവീന്ദ്രൻനായർ, ലോക്കൽ സെക്രട്ടറി ബി വേണു​ഗോപാൽ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top