25 April Thursday

സ്കൂൾ ഡ്രൈവർമാർക്കായി പരിശീലന ക്ലാസ്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

സ്കൂൾബസ് ഡ്രൈവർമാർക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത്‌ അംഗം 
എസ് ഷൈൻകുമാർ ഉദ്ഘാടനംചെയ്യുന്നു

ചടയമംഗലം
സ്കൂൾ തുറക്കുന്നതിന്‌ മുന്നോടിയായി ചടയമംഗലം ആർടി ഓഫീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് നടത്തി. ജില്ലാ പഞ്ചായത്ത്‌ അംഗം എസ് ഷൈൻകുമാർ ഉദ്ഘാടനംചെയ്തു. ജോയിന്റ്‌ ആർഡിഒ സുനിൽ ചന്ദ്രൻ അധ്യക്ഷനായി. എഎംവിഐ എസ് പ്രമോദ് സ്വാഗതംപറഞ്ഞു. എൻഫോഴ്സ്മെന്റ് എംവിഐ റാംജി കെ കരൺ ക്ലാസ് എടുത്തു. എംവിഐ അജയരാജ്, ഡി ജി ദീപു എന്നിവർ സംസാരിച്ചു. ബസുകളുടെ പരിശോധനയ്ക്ക് ശേഷം പങ്കെടുത്ത ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റ്‌ വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top