28 March Thursday

കോര്‍പറേഷന്‍ ഫാക്ടറികള്‍ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022
കൊല്ലം
നാലുമാസമായി കശുവണ്ടി ലഭിക്കാത്തതിനെ തുടർന്ന് അടഞ്ഞുകിടന്ന കാഷ്യു കോർപറേഷൻ ഫാക്ടറികൾ തുറന്നു പ്രവർത്തനമാരംഭിച്ചു. തൊഴിലാളികൾ ഏറെ ആഹ്ലാദത്തോടെയാണ് വെള്ളിയാഴ്‌ച ഫാക്ടറികളിൽ എത്തിയത്.
ഓണംവരെ മുടക്കമില്ലാതെ ജോലി ലഭിക്കുമെന്നും തുടർന്നും കൃത്യമായി ജോലി ഉറപ്പാക്കുമെന്നും ഫാക്ടറികൾ സന്ദർശിച്ച് ചെയർമാൻ എസ് ജയമോഹൻ തൊഴിലാളികൾക്ക് ഉറപ്പു നൽകി. 
 തൊഴിൽദിനങ്ങളെ ചൂണ്ടിക്കാണിക്കുന്ന വർക്ക് കലണ്ടർ പ്രസിദ്ധീകരിക്കുമെന്ന ചെയർമാന്റെ പ്രഖ്യാപനം തൊഴിലാളികൾക്ക് പുതിയ അനുഭവമായി. ഫാക്ടറികളിൽ തൊഴിലുള്ള ദിനങ്ങൾ മുൻകൂട്ടി മനസ്സിലാക്കാൻ കഴിഞ്ഞാൽ തൊഴിൽ ഇല്ലാത്തപ്പോൾ മറ്റ് തൊഴിലുകൾക്ക് പോകാനാകും. 
ഇഎസ്ഐ ലഭിക്കാതിരിക്കുന്ന പ്രശ്നം തൊഴിലാളികൾ ചെയർമാന്റെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡ് കാലത്ത് ഒരുദിവസമെങ്കിലും ജോലിചെയ്താൽ
തൊഴിലാളികൾക്ക് ഇഎസ്ഐ ആനുകൂല്യം കൊടുക്കുമെന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ, പ്രഖ്യാപനം നടപ്പിലായില്ല. തൊഴിലാളികൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല.  
അയത്തിൽ ഫാക്ടറിയിൽ ശാരീരിക അസ്വസ്ഥതയുള്ള തൊഴിലാളികൾക്ക് ഇരുന്ന്
ഷെല്ലിങ് ജോലി ചെയ്യാനുള്ള സ്റ്റൂളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി. ഇരിപ്പിടത്തിൽ ഇരുന്ന്‌ ജോലിചെയ്യാൻ ലഭിച്ച അവസരം പുതിയ അനുഭവമായി. ഗുണനിലവാരമുള്ള മെച്ചപ്പെട്ട തോട്ടണ്ടിയാണ് ഇപ്പോൾ ലഭ്യമായതെന്നും തൊഴിലാളികൾ പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top