20 April Saturday

ഇളമാട്‌ ഭരണഘടനാ സാക്ഷരതയ്‌ക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

സിറ്റിസൺ ഭരണഘടനാ ക്യാമ്പയിന്‌ തുടക്കം കുറിച്ച്‌ ഇളമാട്‌ പഞ്ചായത്തിൽ നടന്ന സാംസ്‌കാരിക ഘോഷയാത്ര

ചടയമംഗലം
ഭരണഘടനാ സാക്ഷരത ക്യാമ്പയിൻ -ദി സിറ്റിസൺ 2022 പ്രവർത്തനം ഇളമാട് പഞ്ചായത്തിൽ തുടങ്ങി. ചിറമുക്കിൽനിന്ന് ഇടത്തറപ്പണ ജങ്‌ഷൻവരെ സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു തുടക്കം. പഞ്ചായത്ത്‌ അംഗങ്ങൾ, ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തേവന്നൂർ, അർക്കന്നൂർ സ്കൂളുകളിലെ എസ്‌പിസി, ജെആർസി, എൻഎസ്‌എസ്‌ അംഗങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. 
യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷനായി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ഷൈൻകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ ജി വിക്രമൻപിള്ള, സുഷമാ കുമാരി, സ്ഥിരംസമിതി അധ്യക്ഷരായ താജുദീൻ, മുഹമ്മദ്‌ റഷീദ്, അഭയ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ കോമളകുമാരിയമ്മ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി ഉല്ലാസ് നന്ദിയും പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top