20 April Saturday

വിതരണംചെയ്യുന്നത് 18.68 ലക്ഷം പുസ്തകം

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
കൊല്ലം
അടുത്ത അധ്യയന വർഷത്തേക്ക്‌ ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ജില്ലയിൽ വിതരണംചെയ്യുന്നത്‌ 18,68,424 പാഠപുസ്തകം. ഇതിൽ 7,19,988 പുസ്തകം തയ്യാറായിക്കഴിഞ്ഞു. ജില്ലാതല വിതരണോദ്‌ഘാടനം ടൗൺ യുപി സ്‌കൂളിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡി ഷാജിമോൻ മേയറിൽനിന്ന്‌ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി അച്ചടി പൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ കുടുംബശ്രീയാണ് വിതരണംചെയ്യുന്നത്. സ്‌കൂളുകൾ തുറക്കുന്നതിനു മുമ്പ്‌ പുസ്‌തക വിതരണം പൂർത്തിയാക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.
പിടിഎ പ്രസിഡന്റ് കെ സി റെൻസി മോൾ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ കോ–-ഓർഡിനേറ്റർ വിമൽചന്ദ്രൻ, വികസന സ്ഥിരംസമിതി അധ്യക്ഷ ഗീതാകുമാരി, പ്രധാനാധ്യാപകൻ യേശുദാസൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top