08 May Wednesday
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി

അഡ്മിഷൻ 31 വരെ

സ്വന്തം ലേഖകൻUpdated: Tuesday Mar 28, 2023
കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദബിരുദാനാന്തര പ്രോഗ്രാമിലേക്ക് ഓൺലൈനായി 31വരെ അപേക്ഷിക്കാം. ബിഎ ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, എംഎ ഹിസ്റ്ററി, സോഷ്യോളജി പ്രോഗ്രാമിലേക്കാണ് ഇപ്പോൾ പ്രവേശനം നടത്തുന്നത്. അപേക്ഷാ യോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധനയില്ല. സ്വയം പഠനസാമഗ്രികളുടെ പ്രിന്റിനൊപ്പം വെർച്യുൽ ലേണിങ്‌, ഇ കണ്ടന്റ് എന്നിവ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക സഹായത്തോടെയുള്ള പഠന ക്രമീകരണങ്ങളാണ് എസ്ജിഒയു ഒരുക്കുന്നത്. സർവകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എല്ലാ സേവനങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കും. 
കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിൽ യൂണിവേഴ്സിറ്റിയുടെ റീജണൽ സെന്ററുകൾ പ്രവർത്തിക്കുന്നു. റീജണൽ സെന്ററുകളുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലകളിലും ലേണർ സപ്പോർട്ട് സെന്ററുണ്ട്‌. അഡ്മിഷൻ മുതൽ സർട്ടിഫിക്കറ്റ് വിതരണംവരെ എല്ലാം റീജണൽ സെന്ററുകൾ വഴിയാണ് നടക്കുക. വിവരങ്ങൾക്ക്‌ www.sgou.ac.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top