24 April Wednesday

തൊഴില്‍മേള: 2500 പേര്‍ക്ക് നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023
കൊല്ലം
ജില്ലാ എംപ്ലോയബിലിറ്റി സെന്റർ മുഖേന നടത്തിയ തൊഴിൽമേളകൾ വഴി 2500ൽ അധികം പേർക്ക് നിയമനം ലഭിച്ചതായി ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. രണ്ടുതവണ വീതം ‘നിയുക്തി' മെഗാ, ‘ദിശ' മിനി തൊഴിൽമേളകൾ ജില്ലയിൽ സംഘടിപ്പിച്ചത് വഴി യഥാക്രമം 2000, 500 പേർക്ക് നിയമനം ലഭിച്ചു. ഇത്തരം തൊഴിൽമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ആരംഭിച്ച വെബ്‌സൈറ്റിൽ 75ൽ അധികം തൊഴിൽദായകരും 5500ൽ അധികം ഉദ്യോഗാർഥികളും രജിസ്റ്റർ ചെയ്തു. നാലായിരത്തോളം ഒഴിവ്‌ നോട്ടിഫൈ ചെയ്യാനും സാധിച്ചു.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നേതൃത്വത്തിൽ പട്ടികജാതി- പട്ടികവർഗ ഉദ്യോഗാർഥികൾക്കായി ‘സമന്വയ' പേരിൽ ക്യാമ്പ് രജിസ്‌ട്രേഷനും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കരിയർ സെമിനാറുകൾ, പിഎസ്‌സി മത്സരപരീക്ഷ പരിശീലനം, എസ്‌സിഎഎസ്‌സിപി കോഴ്‌സുകൾ എന്നിവയും നടത്തിവരുന്നു. മൾട്ടിപർപ്പസ്, ശരണ്യ, കൈവല്യ, നവജീവൻ എന്നീ സ്വയംതൊഴിൽ പദ്ധതികൾക്കായി അറുന്നൂറോളം യൂണിറ്റിന്‌ ഏകദേശം 16 ലക്ഷം രൂപയും ശരണ്യ പദ്ധതിക്കു മാത്രമായി ഇതുവരെ 1.27 കോടി രൂപ സബ്‌സിഡിയായും അനുവദിച്ചിട്ടുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top