25 April Thursday

കരുതലിന്റെ രുചി പൊതികളിൽ

സ്വന്തം ലേഖകന്‍Updated: Saturday Mar 28, 2020
കൊല്ലം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സമൂഹ അടുക്കളകൾ ജില്ലയിൽ 34 കേന്ദ്രങ്ങളിൽ തുടങ്ങി.  കുടംബശ്രീയുമായി ചേർന്നാണ്‌ അടുക്കളകൾ. ആവശ്യാനുസരണം ഭക്ഷണപ്പൊതികൾ വീടുകളിൽ നേരിട്ട്‌ എത്തിക്കും.  68 പഞ്ചായത്തുകളിലും സമൂഹ അടുക്കള സ്ഥാപിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. ഭക്ഷണം ആവശ്യമുള്ളവരുടെ കണക്കുകൾ ശേഖരിക്കുന്നതും അവസാന ഘട്ടത്തിലാണ്‌. അടുക്കളകൾ തുറക്കുന്നതിന് കുടുംബശ്രീ സംരംഭങ്ങൾക്ക് പ്രാഥമിക പ്രവർത്തന മൂലധനം കുടുംബശ്രീ റിവോൾവിങ് ഫണ്ടിൽനിന്ന് നൽകിയിട്ടുണ്ട്. 10.90 രൂപയ്ക്ക് അരി ലഭ്യമാക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിച്ചു.
 പച്ചക്കറി വിതരണത്തിന് ഹോർട്ടികോർപ്പും സന്നദ്ധത അറിയിച്ചിട്ടുണ്ട്. 20 രൂപയ്ക്കാകും ഭക്ഷണം നൽകുക. അഞ്ചു രൂപ പാഴ്‌സൽ ചാര്‍ജായി ഈടാക്കും. പഞ്ചായത്തിലെ നിർധനർ, അഗതി കുടുംബങ്ങൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ തുടങ്ങിയവർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗജന്യമായി ഭക്ഷണം ലഭ്യമാക്കും. ഇതിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ തനത് ഫണ്ടിൽനിന്ന് വഹിക്കും. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ നിബന്ധനകൾ പാലിച്ചാണ് അടുക്കളകളുടെ പ്രവർത്തനം.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top