18 April Thursday

ഓണാട്ടുകര എള്ളുവിത്ത്‌ 
ഉൽപ്പാദനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

ഓണാട്ടുകര എള്ളിന്റെ വിത്ത് ഉൽപാദനത്തിനുള്ള വിത്ത് വിതയ്ക്കൽ ഉദ്ഘാടനം പുതിയകാവ് കേരഫെഡ് 
ഓയിൽ കോംപ്ലക്സ് അങ്കണത്തിൽ നടന്നപ്പോൾ

കരുനാഗപ്പള്ളി
കുലശേഖരപുരം പഞ്ചായത്ത് ഓണാട്ടുകര വികസന ഏജൻസിയുടെയും കേരഫെഡിന്റെയും സഹകരണത്തോടെ നടത്തുന്ന ഓണാട്ടുകര എള്ളുവിത്ത് ഉൽപ്പാദനത്തിന് തുടക്കമായി. ഭൗമസൂചികാ പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ കലർപ്പില്ലാത്ത വിത്ത്‌ ഉൽപ്പാദിപ്പിക്കാൻ പുതിയകാവ് കേരഫെഡ് ഓയിൽ കോംപ്ലക്സ് വളപ്പിലെ 10 ഏക്കറിൽ വിത്ത് വിതച്ചു. ഇതോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനം കേരഫെഡ് ചെയർമാൻ വി ചാമുണ്ണി ഉദ്‌ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസ്സാം അധ്യക്ഷയായി. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് എ നാസർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷണ്മുഖൻ, ഓണാട്ടുകര വികസന ഏജൻസി സിഇഒവി ബിനീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി എസ് അബ്ദുൽ സലിം, രജിതാ രമേശ്, സെക്രട്ടറി സി ജനചന്ദ്രൻ, രാഷ്‌ട്രീയ പാർടി പ്രതിനിധികളായ ബി കൃഷ്ണകുമാർ, രാജീവ് ഉണ്ണി, രവികുമാർ എന്നിവർ പങ്കെടുത്തു. കുലശേഖരപുരം പഞ്ചായത്തിലെ കാർഷിക കർമസേന, തൊഴിലുറപ്പു തൊഴിലാളികൾ എന്നിവരെ പങ്കാളികളാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top