19 April Friday

ശാസ്‌താംകോട്ട സർവീസ്‌ ബാങ്കിന്റെ പള്ളിമുക്ക്‌ ശാഖ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് പള്ളിശ്ശേരിക്കൽ പള്ളിമുക്കിൽ ആരംഭിച്ച ശാഖ ക്ഷീര, മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

ശാസ്താംകോട്ട 
ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്ക് പള്ളിശ്ശേരിക്കൽ പള്ളിമുക്കിൽ ആരംഭിച്ച ശാഖ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്‌തു. കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ്‌ കെ കെ രവികുമാർ സ്വാഗതം പറഞ്ഞു. മുൻ എംപി കെ സോമപ്രസാദ് കൗണ്ടർ, കംപ്യൂട്ടർ എന്നിവ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷൻ പി കെ ഗോപൻ ആദ്യനിക്ഷേപം സ്വീകരിക്കലും  എം വി ശശികുമാരൻനായർ വായ്പാ വിതരണവും നിർവഹിച്ചു. ടി ആർ ശങ്കരപ്പിള്ള, സി ജി ഗോപാലകൃഷ്ണൻ, ഗോകുലം അനിൽ, തുണ്ടിൽ നൗഷാദ്, കുറ്റിയിൽ ഷാനവാസ്‌, ആർ ഗീത, അബ്ദുൽ ഹക്കിം, രാജാസിംഹൻപിള്ള, ജെ ശോഭന എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top