25 April Thursday

കുടുംബശ്രീ തെരഞ്ഞെടുപ്പിലും കോൺഗ്രസ് – ബിജെപി സഖ്യം

സ്വന്തം ലേഖകൻUpdated: Friday Jan 28, 2022
കരുനാഗപ്പള്ളി
കുടുംബശ്രീയെ രാഷ്ട്രീയവൽക്കരിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള കോൺഗ്രസ്‌ –-ബിജെപി സഖ്യത്തിന്റെ ശ്രമത്തിന്റെ ഭാഗമായി ഇരുപക്ഷവും പ്രചരിപ്പിക്കുന്ന പോസ്റ്ററുകൾ വിവാദമാകുന്നു. 15ാം വാർഡിൽ ഒമ്പതിടത്തും ഈ ശ്രമം കുടുംബശ്രീ പ്രവർത്തകർ പരാജയപ്പെടുത്തി. 
വിജയിച്ച ആറു വാർഡിലെ അംഗങ്ങൾ മഹിളാ മോർച്ചയുടെയും മഹിളാ കോൺഗ്രസിന്റെ പോസ്റ്ററുകളിൽ ഒരേ സമയം ഇടംപിടിച്ചു. ഒമ്പതാം വാർഡിൽ നിന്ന് ജയിച്ച ഷൈനി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥിയായിരുന്നു 14–ാം- വാർഡിൽ നിന്ന് സിഡിഎസ് അംഗമായി വിജയിച്ച വിജയമ്മ  ബിജെപി ദളിത് മോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ്‌, ആർഎസ്എസ് കാര്യവാഹക് എന്നീ ചുമതലകൾ വഹിച്ചയാളുടെ അമ്മയാണ്‌. അഞ്ചാം വാർഡിൽ നിന്ന് ജയിച്ച ജയലക്ഷ്മിയും ആർഎസ്എസും –-കോൺഗ്രസും സഖ്യത്തിലൂടെയാണ് സിഡിഎസ് അംഗമായത്‌. ഇവരുടെ ഫോട്ടോവച്ചാണ് ഇരുപക്ഷവും വെവ്വേറെ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസ്- ബിജെപി സഖ്യം പഞ്ചായത്തിൽ പരസ്യമായതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു. എന്നാൽ, ഈ അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി കുടുംബശ്രീ പ്രവർത്തകരുടെ കൂട്ടായ്മ ഒമ്പത്‌ സീറ്റിലും വിജയം നേടി. സീനത്തിനെ ചെയർപേഴ്സണായും രജനിയെ വൈസ് ചെയർപേഴ്സണായും തെരഞ്ഞെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top