26 April Friday
തൊഴിൽ
മേള

648 പേർക്ക് നിയമനം

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022

ജില്ലാ എംപ്ലോയ്‍മെന്റ് എക്‌സ്‌ചേഞ്ച്‌ സംഘടിപ്പിച്ച മെഗാ ജോബ്‌ ഫെയർ "നിയുക്തി 22' ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു

കൊല്ലം
‘നിയുക്തി 2022' മെഗാ തൊഴിൽമേളയിൽ  648 പേർക്ക് നിയമനം.  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയിബിലിറ്റി സെന്റർ എന്നിവ സംയുക്‌തമായി ഫാത്തിമമാതാ നാഷണൽ കോളേജിലാണ്‌ തൊഴിൽമേള സംഘടിപ്പിച്ചത്‌. 4500 ഓളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്തിരുന്നു.  3600 ലധികം  ഒഴിവുകളുമായി 50 ൽ അധികം പ്രമുഖ കമ്പനികൾ പങ്കെടുത്തു. 648 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കുകയും  1777പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
എൻജിനിയറിങ്, ഐടി, ആരോഗ്യം, ടൂറിസം, കൊമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വർടൈസിങ്,  സെയിൽസ് ആൻഡ് മാർക്കറ്റിങ് മേഖലകളിലായി 50 സ്ഥാപനങ്ങളിലെ  നാലായിരത്തിലധികം ഒഴിവുകളിലേക്കാണ് മേള സംഘടിപ്പിച്ചത്.
ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. കോർപറേഷൻ നികുതി അപ്പീൽകാര്യ സ്ഥിരസമിതി അധ്യക്ഷൻ എ കെ സവാദ്, എംപ്ലോയ്‌മെന്റ് വകുപ്പ് ജോയിന്റ് ഡയറക്ടർ പി കെ മോഹൻദാസ്, മേഖല എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടർ  ആർ രാധിക, സബ് റീജണൽ എംപ്ലോയ്‌മെന്റ് ഓഫീസർ ടി സജിത് കുമാർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ എസ്  ജയശ്രീ, ഫാത്തിമമാതാ നാഷണൽ കോളേജ് പ്രിൻസിപ്പൽ സിന്ധ്യ കാതറിൻ മൈക്കിൾ എന്നിവർ പങ്കെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top