28 March Thursday

പൊലീസ് അധിക്ഷേപം ഡിവൈഎസ്‌പി അന്വേഷിക്കണം: മനുഷ്യാവകാശ കമ്മീഷൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കൊല്ലം
പെൻഷനും മരുന്നും വാങ്ങാൻ ബൈക്കിൽ പോകുമ്പോൾ ഹെൽമറ്റ് ധരിച്ചില്ലെന്ന പേരിൽ മുതിർന്ന പൗരനെ പൊലീസ് അസഭ്യം പറഞ്ഞെന്ന പരാതി ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജില്ലാ പൊലീസ് മേധാവിക്കാണ് കമീഷൻ അംഗം വി കെ ബീനാകുമാരി ഉത്തരവ് നൽകിയത്. പട്ടാഴി സ്വദേശി ജേക്കബ്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.
കുന്നിക്കോട് സ്റ്റേഷനിലെ കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷിക്കണം. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചു. 
ഹെൽമറ്റ് വയ്ക്കാത്തതിന് 500 രൂപ പിഴയടയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ പരാതിക്കാരൻ കയർത്ത് സംസാരിച്ചതായി ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് പരാതിക്കാരനെതിരെ കേസെടുത്തു. കയർത്ത് സംസാരിച്ചുവെന്ന ആക്ഷേപം വിശ്വാസത്തിലെടുത്താലും വാഹനം കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഗുരുതരാവസ്ഥയുള്ളതായി ബോധ്യപ്പെട്ടിട്ടില്ലെന്ന് ഉത്തരവിൽ പറയുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top