പുനലൂർ
അഞ്ചുദിവസം മുമ്പ് കാണാതായ യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടിൽ സജിൻഷായുടെ (21) മൃതദേഹമാണ് കരവാളൂർ പുത്തുതടത്ത് നിർമാണം നടക്കുന്ന വീട്ടിലെ കിണറ്റിൽ കണ്ടെത്തിയത്. ചൊവ്വ പുലർച്ചെയാണ് സംഭവം. മൃതദേഹത്തിനു നാലുദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമികനിഗമനം.സെപ്തംബർ 19 മുതൽ സജിൻഷായെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇയാളുമായി സ്നേഹത്തിലായിരുന്ന യുവതിയെയും 20 മുതൽ കാണാതായി. യുവതിയുടെ ബന്ധുക്കൾ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയശേഷം വീട്ടിലെത്തി പ്രശ്നം ഉണ്ടാക്കിയിരുന്നെന്ന് സജിൻ ഷായുടെ അച്ഛനമ്മമാർ പറയുന്നു. പിന്നീട് ബന്ധുവീട്ടിൽ നിന്ന് യുവതിയെ കണ്ടെത്തി.
മകനെ അപകടപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്ന് സജിൻഷായുടെ ഉമ്മ പറഞ്ഞു.19ന് രാത്രി 10.15ന് തന്നോട് സംസാരിക്കുന്നതിനിടെയാണ് മകന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. സംസാരിക്കുന്നതിനിടയിൽ വലിയ ബഹളം കേട്ടിരുന്നതായും ഇവർ പറയുന്നു.
പുനലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസനേയുടെ സഹായത്തോടെ പുറത്തെടുത്ത മൃതദേഹം കൊല്ലം കൊല്ലം ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പെയിന്റിങ് തൊഴിലാളിയാരുന്നു സജിൻ ഷാ. ബാപ്പ: അബ്ദുൽ ജലാൽ. ഉമ്മ: ഷീജാബീവി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..