കൊല്ലം
കേരള വ്യാപാരി വ്യവസായി എകോപന സമിതി ജില്ലാകമ്മിറ്റിയും വ്യാപാരി നിയമസഹായ വേദിയും  സംഘടിപ്പിക്കുന്ന സെമിനാറും ജില്ലയിലെ വ്യാപാരി കുടുംബങ്ങൾക്കുള്ള ‘സ്നേഹസ്പർശം' വ്യാപാരി കുടുംബസുരക്ഷാപദ്ധതിയുടെ പ്രഖ്യാപനവും ഒക്ടോബർ രണ്ടിന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10ന് കൊല്ലം ചെമ്മാൻമുക്ക് ഭാരതരാജ്ഞി ഓഡിറ്റോറിയത്തിൽ "സംരംഭകരുടെ സംരക്ഷണം കാലത്തിന്റെ അനിവാര്യത’ സെമിനാർ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. എൻ കെ പ്രേമചന്ദ്രൻ എംപി മുഖ്യാതിഥിയാകും. സ്നേഹസ്പർശം വ്യാപാരി കുടുംബ സുരക്ഷാപദ്ധതിയുടെ പ്രഖ്യാപനം സംസ്ഥാന പ്രസിഡന്റ്  രാജു അപ്സര നിർവഹിക്കും.  ജില്ലാ പ്രസിഡന്റ്   എസ് ദേവരാജൻ അധ്യക്ഷനാകും.  
 ‘സ്നേഹസ്പർശം' പദ്ധതിയിലെ അംഗം മരിച്ചാൽ 10 ലക്ഷം രൂപ അവകാശികൾക്ക് എത്തിക്കുന്ന  ജീവകാരുണ്യ പദ്ധതിയുടെ ഉദ്‌ഘാടനവും നടക്കും. 
  ജില്ലാ പ്രസിഡന്റ്  എസ് ദേവരാജൻ, ജനറൽ സെക്രട്ടറി ജോജോ കെ എബ്രഹാം, ട്രഷറർ എസ് കബീർ, ബി രാജീവ്, എ അൻസാരി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..