06 July Sunday

ആശുപത്രികളിലെ സുരക്ഷാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023
കൊല്ലം
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളിലെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്റ് പി കെ ഗോപൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ജില്ലാ ആശുപത്രിയിൽ സ്ഥാപിച്ച സിസിടിവി കാമറകളുടെ ഉദ്ഘാടനംചെയ്യുകയായിരുന്നു പി കെ ​ഗോപൻ. മെഡിക്കൽ ഓഫീസർമാരുടെയും ജീവനക്കാരുടെയും സുരക്ഷാ ഉറപ്പാക്കുന്നതോടൊപ്പം ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചേരുന്നവർക്ക് സുതാര്യമായ സേവനം ഉറപ്പുവരുത്താനും കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ച് 62 കാമറകളാണ് വിവിധ ബ്ലോക്കിലായി സ്ഥാപിച്ചത്.  ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് സന്ധ്യ, എച്ച്എംസി അംഗങ്ങൾ, ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top