20 April Saturday

നേപ്പാൾ സ്വദേശിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022
എഴുകോൺ 
നേപ്പാൾ സ്വദേശിനിയായ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെളിയം മൃഗാശുപത്രി ജങ്ഷനിൽ സ്റ്റേഷനറിക്കട നടത്തുന്ന റോഡുവിള പുത്തൻവീട്ടിൽ അനിരുദ്ധൻ (58)ആണ് അറസ്റ്റിലായത്. കടയുടെ സമീപം സ്വകാര്യവ്യക്തിയുടെ കൃഷിഫാമിലാണ് നേപ്പാളി സ്ത്രീയും ഭർത്താവും ജോലിചെയ്യുന്നത്. കടയിൽനിന്ന് സാധനം വാങ്ങാനെത്തിയ സ്ത്രീയോട് അനിരുദ്ധൻ അപമര്യാദയായി പെ രുമാറുകയും ലൈംഗികമായി ഉപദ്രവിക്കുക എന്ന ഉദ്ദേശത്തോടെ കടന്നുപിടിക്കുകയുമായിരുന്നു. അനിരുദ്ധനെ പൂയപ്പള്ളി പൊലീസ്‌ അറസ്റ്റ്ചെയ്ത് സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. പൂയപ്പള്ളി എസ്എച്ച്ഒ എസ്ടി ബിജു, എസ്ഐ അഭിലാഷ്, എഎസ്‌ഐമാരായ അഭിലാഷ്, ചന്ദ്രകുമാർ, സിപിഒമാരായ മുരുകേശ്, മധു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top