19 April Friday

കൊല്ലം തോട്‌ നവീകരണം: 
മൂന്നാംറീച്ചിന്‌ പുതിയ കരാർ

സ്വന്തം ലേഖകൻUpdated: Monday Jun 27, 2022

നിർമാണം പൂർത്തിയാക്കാൻ കരാറായ കൊല്ലം തോടിന്റെ മൂന്നാംറീച്ച്

കൊല്ലം
ദേശീയ ജലപാത കടന്നുപോകുന്ന കൊല്ലം തോടിന്റെ മൂന്നാം റീച്ച്‌ നിർമാണം പൂർത്തിയാക്കാൻ പുതിയ കരാർ. കരുനാഗപ്പള്ളി ആസ്ഥാനമായ ടിവികെ കൺസ്‌ട്രക്‌ഷൻസാണ്‌ ഉൾനാടൻ ജലഗതാഗത വകുപ്പ്‌ ഡയറക്ടറുമായി 3.5 കോടി രൂപയുടെ കരാർ ഒപ്പുവച്ചത്‌. 1.8 കിലോമീറ്റർ വരുന്ന കച്ചിക്കടവ്‌ മുതൽ ജലകേളികേന്ദ്രം വരെയുള്ള മൂന്നാംറീച്ചിൽ സംരക്ഷണഭിത്തി നിർമാണമാണ്‌ പൂർത്തിയാകാനുള്ളത്‌. ചെളിവാരലും കരാറിൽ ഉൾപ്പെടും. ആദ്യം കരാർ ഏറ്റെടുത്തയാളെ 4.8 കോടി രൂപയുടെ നിർമാണം പൂർത്തിയാക്കാത്തതിനാൽ 2020 ജനുവരി ഏഴിന്‌ ഉൾ-നാ-ട-ൻ ജല-ഗ-താ-ഗ-ത- വ-കു-പ്പ്‌ നീക്കിയിരുന്നു. ഇതിനെതിരെ കോടതിയിൽ പോയ കരാറുകാരന്‌ മെയ്‌ 31വരെ കാലാവധി നീട്ടിക്കിട്ടി. എന്നാൽ, നിർമാണത്തിൽ പുരോഗതി ഉണ്ടായില്ല. തുടർന്നാണ്‌ ആഗസ്ത് എട്ടിന്‌ വീണ്ടും കരാറുകാരനെ നീക്കിയത്‌.
2021 ഫെബ്രുവരി 15നാണ്‌ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയജലപാത ഉദ്‌ഘാടനംചെയ്തത്‌. 616 കിലോമീറ്റർ വരുന്ന കോവളം –- ബേക്കൽ ദേശീയ ജലപാതയിൽ കൊല്ലം തോട്‌ ഇരവിപുരം കായൽ മുതൽ അഷ്‌ടമുടി സൗത്ത്‌ വരെ 7.86 കിലോമീറ്ററാണ്‌. ഇരവിപുരം കായൽ –-ഇരവിപുരം പാലം, ഇരവിപുരം പാലം –-കച്ചിക്കടവ്‌, കച്ചിക്കടവ്‌ –-ജലകേളി കേന്ദ്രം, ജലകേളി കേന്ദ്രം –- പള്ളിത്തോട്ടം പാലം, പള്ളിത്തോട്ടം പാലം –-കല്ലുപാലം, കല്ലുപാലം –-അഷ്‌ടമുടി എന്നിങ്ങനെ ആറ്‌ റീച്ചുകളായാണ്‌ നവീകരണം. ഇതിൽ മൂന്നാമത്തെ റീച്ചൊഴികെ മറ്റെല്ലാ റീച്ചിലും നവീകരണം പൂർത്തിയായി. 
കല്ലുപാലത്തിനു 
പുതിയ കരാർ ഉടൻ
കൊല്ലം തോടിനു കുറുകെ ഇഴഞ്ഞുനീങ്ങിയ കല്ലുപാലം നിർമാണം പൂർത്തിയാക്കാനുള്ള പുതിയ കരാർ നടപടിയും പുരോഗതിയിൽ. ഇതുസംബന്ധിച്ച ഫയൽ ഉൾനാടൻ ജലഗതാഗത വകുപ്പ്‌ ചീഫ്‌ എൻജിനിയറുടെ പരിശോധനയിലാണ്‌. എം- മുകേഷ്-- എം-എൽ-എ ഇടപെട്ടതിനെ തുടർന്നാണ്‌ പുതിയ കരാറിന്‌ നടപടിയുണ്ടായത്‌. ലക്ഷ്മിനടയെയും മാർക്കറ്റിനെയും ബന്ധിപ്പിക്കുന്നതാണ്‌ കല്ലുപാലം. ഇരുകരകളിലുമായി 80 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തിയും അപ്രോച്ച്‌ റോഡുമാണ്‌ പുതിയ കരാറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. പാലം പൂർത്തീകരണം ദേശീയ ജലപാതയിലൂടെയുള്ള ഗതാഗതത്തിന്‌ അനിവാര്യമാണ്‌.  
ഉയരുന്നു ജൈവവേലി 
കൊല്ലം തോടിനെ മാലിന്യത്തിൽനിന്ന്‌ രക്ഷിക്കാൻ ഇരുകരകളിലായി 3.5 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന ജൈവവേലി നിർമാണവും പുരോഗതിയിൽ. 6.62 കോടിയുടെ കരാറാണിത്‌. കൊച്ചുപിലാമൂട്‌ മുതൽ പള്ളിത്തോട്ടം പാലംവരെ വേലി നിർമിച്ചു. അനധികൃത കൈയേറ്റം തടയുന്നതിനുള്ള നടപടിയും നടപ്പാക്കിവരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top