25 April Thursday

കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

ജനകീയ വിദ്യാഭ്യാസസമിതി കരുനാഗപ്പള്ളി ഉപജില്ലയിൽ സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥ അഖിലേന്ത്യ 
ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി ജാഥാ ക്യാപ്റ്റൻ എം എസ് ഷിബുവിന് പതാക 
കെെമാറി ഉദ്ഘാടനംചെയ്യുന്നു

കരുനാഗപ്പള്ളി
രാജ്യത്ത് നടപ്പാക്കുന്ന വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും ചരിത്രവസ്തുതകളെയും ശാസ്ത്ര സത്യങ്ങളെയും പാഠഭാഗങ്ങളിൽനിന്ന് നീക്കം ചെയ്ത് ചരിത്രത്തെ വളച്ചൊടിക്കുവാനുള്ള കേന്ദ്ര നീക്കത്തിനെതിരെയും കെഎസ്‌ടിഎ, എസ്എഫ്ഐ, എകെജിസിടി, ബാലസംഘം, കെആർടിഎ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി ഉപജില്ല ജനകീയ വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കമായി. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ സൂസൻകോടി ജാഥാ ക്യാപ്റ്റൻ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എം എസ് ഷിബുവിന് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ഉപജില്ലാ പ്രസിഡന്റ് ജെ പി ജയലാൽ അധ്യക്ഷനായി. കെഎസ്‌ടിഎ സംസ്ഥാന നിർവാഹക സമിതി അംഗം ജി കെ ഹരികുമാർ വിഷയാവതരണം നടത്തി. എകെജിസിടി ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഭദ്രൻപിള്ള, ബാലസംഘം ഏരിയ സെക്രട്ടറി നന്മ ജയകുമാർ, കെഎസ്‌ടിഎ ജില്ലാ നിർവാഹകസമിതി അംഗങ്ങളായ എ എ സമദ്, എൽ എസ് ജയകുമാർ, കെ രാജീവ്, സ്വപ്ന എസ് കുഴിത്തടത്തിൽ, കെ ശ്രീകുമാരൻപിള്ള, എം കെ ലേഖകുമാരി, ഒ അനീഷ് എന്നിവർ സംസാരിച്ചു. എസ്എഫ്ഐ ഏരിയ സെക്രട്ടറി മുസാഫിർ സുരേഷ് സ്വാഗതവും ശ്രീലത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top