25 April Thursday

ദേശീയ വിദ്യാഭ്യാസനയം 
പിൻവലിക്കുക: എകെജിസിടി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023
കോട്ടയം
വിദ്യാഭ്യാസത്തെ കച്ചവടവൽക്കരിക്കുകയും വർഗീയവൽക്കരിക്കുകയും ചെയ്യുന്ന ദേശീയ വിദ്യാഭ്യാസനയത്തിൽനിന്ന്‌ കേന്ദ്രസർക്കാർ പിന്മാറണമെന്ന്‌ അസോസിയേഷൻ ഓഫ്‌ കേരള ഗവ. കോളേജ്‌ ടീച്ചേഴ്‌സ്‌ (എകെജിസിടി)സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരെ ഉന്നത വിദ്യാഭ്യാസത്തിൽനിന്ന്‌ അകറ്റിനിർത്തുന്ന നയമാണിത്‌. 
 രാജ്യത്ത്‌ കർഷകരും തൊഴിലാളികളും ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്ന കാലഘട്ടമാണിത്‌. കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ കൂട്ടുനിൽക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങളാണ്‌ ഇതിന്‌ കാരണം.  ഐതിഹാസികമായ കർഷകസമരത്തെ തുടർന്ന്‌ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പൂർണമായി പാലിക്കണം.
ചർച്ചകൾക്ക്‌ ജനറൽ സെക്രട്ടറി ഡോ. ടി മുഹമ്മദ്‌ റഫീഖ്‌ മറുപടി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ഡോ. പി പി പ്രകാശൻ, ജനറൽ കൺവീനർ ഡോ. പി രഞ്‌ജിത്‌ മോഹൻ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top