24 April Wednesday

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തി: ഡി കെ മുരളി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിൽ കോവിഡ്–-19 പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതപ്പെടുത്തിയതായി ഡി കെ മുരളി എംഎൽഎ അറിയിച്ചു.  മണ്ഡലത്തിലെ പഞ്ചായത്തുകൾ, ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവരെല്ലാം പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ട്. സർക്കാർ ആശുപത്രികളെല്ലാം  ജാഗ്രതയോടെ പ്രവർത്തിക്കുന്നു. ഭാവി സാഹചര്യങ്ങളെ നേരിടാൻ എല്ലാ മുൻകരുതലുകളും നടത്തി. യാത്രകൾ ഒഴിവാക്കിയും കടകമ്പോളങ്ങളിൽ പോകുമ്പോൾ  നിശ്ചിത അകലം പാലിച്ചും ജനങ്ങൾ സഹകരിക്കണം. നെല്ലനാട്- –-90,വാമനപുരം-–-165,കല്ലറ–--120, പാങ്ങോട്-–-62, പെരിങ്ങമ്മല-–-48, നന്ദിയോട്-–-40, പനവൂർ-–-54, പുല്ലമ്പാറ–--101, ആനാട്‌-–-144 പേരുമാണ്  വീടുകളിൽ നിരീക്ഷണത്തിലുള്ളത്.
 ഐസൊലേഷൻ വാർഡുകൾ വേണ്ടിവന്നാൽ വാമനപുരം എഫ്എച്ച്സി, കല്ലറ, പാലോട്  സിഎച്ച്‌സികൾ, ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട് ഗവ. എച്ച്എസ്എസ് എന്നിവ സജ്ജമാണ്. അടുത്ത ദിവസം മുതൽ സാമൂഹ്യ അടുക്കളയുടെ പ്രവർത്തനം ആരംഭിക്കും–- എംഎൽഎ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top