19 April Friday

ലഹരിക്കെതിരെ ബോധവൽക്കരണം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021
കരുനാഗപ്പള്ളി 
എക്സൈസ് വകുപ്പും ശ്രീ വിദ്യാധിരാജ ആർട്സ് ആൻഡ് സയൻസ് കോളേജും ചേർന്ന്‌ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസും പുസ്തക വിതരണവും നടത്തി. കോളേജ് ഓഡിറ്റോറിയത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ പി മോഹനൻ ഉദ്ഘാടനംചെയ്തു. രാജേന്ദ്രൻപിള്ള അധ്യക്ഷനായി. എക്സൈസ് ഇൻസ്പെക്ടർ ജി പ്രസന്നൻ, ആസാദ് എന്നിവർ സംസാരിച്ചു. പ്രിവന്റീവ് ഓഫീസർ പി എൽ വിജിലാൽ ക്ലാസ് നയിച്ചു. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)അനിൽകുമാർ സ്വാഗതവും കോളേജ് അധ്യാപിക ശ്രീജ രവീന്ദ്രൻ നന്ദിയും പറഞ്ഞു. റോഡ് സുരക്ഷയെക്കുറിച്ച് വിജിലാൽ എഴുതിയ നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് എന്ന പുസ്തകം എംഎആർ പ്രോജക്ട് ഉടമ ആസാദ് വിതരണംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top