26 April Friday
സ്റ്റെയ്‌പ്‌–ദേശാഭിമാനി ടാലന്റ്‌ ഫെസ്റ്റ്‌

ജില്ലാ മത്സരം ശാസ്‌താംകോട്ട ജെഎംഎച്ച്‌എസിൽ നാളെ

സ്വന്തം ലേഖകൻUpdated: Saturday Nov 26, 2022
കൊല്ലം
സ്റ്റെയ്‌പ്‌–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാമത്സരം ഞായറാഴ്ച ശാസ്‌താംകോട്ട ജെഎംഎച്ച്‌എസിൽ നടക്കും. രാവിലെ 10ന്‌ കേരള സാങ്കേതിക സർവകലാശാല പ്രോ വൈസ്‌ ചാൻസലർ എസ്‌ അയൂബ്‌ ഉദ്‌ഘാടനംചെയ്യും. ഉപജില്ലയിൽ ഒന്നും രണ്ടും സ്ഥാനം നേടിയ വിദ്യാർഥികളാണ്‌ ജില്ലാമത്സരത്തിൽ പങ്കെടുക്കുക. ജില്ലാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ യഥാക്രമം 10,000 രൂപയും 5000 രൂപയും ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നും രണ്ടും സ്ഥാനം നേടുന്നവർ ഒരു ടീമായാണ്‌ സംസ്ഥാനത്ത്‌ മത്സരിക്കുക. സംസ്ഥാന വിജയികളാകുന്ന ടീമിന്‌ യഥാക്രമം രണ്ടുലക്ഷം, ഒരുലക്ഷം രൂപവീതം ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റുമാണ്‌ സമ്മാനം. കൊല്ലം സിറ്റി പൊലീസ്‌ കമീഷണർ മെറിൻ ജോസഫ്‌ സമ്മാനം വിതരണംചെയ്യും.
സാഹിത്യ മത്സരം
ടാലന്റ്‌ ഫെസ്റ്റിന്റെ ഭാഗമായി സാഹിത്യമത്സരവും ഞായറാഴ്‌ച നടക്കും. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക്‌ കഥ, കവിതാ വിഭാഗത്തിലാണ്‌ മത്സരം. എച്ച്‌എസ്‌, എച്ച്‌എസ്‌എസ്‌ വിദ്യാർഥികളെ ഒരു വിഭാഗമായി കണക്കാക്കിയാണ്‌ മത്സരം. നേരത്തെ ലഭിച്ച രചനകളിൽനിന്ന്‌ ഓരോ വിഭാഗത്തിലും തെരഞ്ഞെടുത്ത 25 വിദ്യാർഥികൾ വീതം പങ്കെടുക്കും. അക്ഷരമുറ്റം ജില്ലാ മത്സരകേന്ദ്രത്തിൽ തന്നെയാണ്‌ സാഹിത്യമത്സരം. മത്സരത്തിന്‌ തൊട്ടുമുമ്പ്‌ വിഷയം നൽകും. 
കഥയിലും കവിതയിലും ഒന്നും രണ്ടും സ്ഥാനം നേടുന്നവരെ സംസ്ഥാനതലത്തിലേക്ക്‌ തെരഞ്ഞെടുക്കും. ജില്ലാ മത്സരവിജയികൾക്ക്‌ യഥാക്രമം 5000, 3000 രൂപ ക്യാഷ്‌ അവാർഡും മൊമെന്റോയും സർട്ടിഫിക്കറ്റും സമ്മാനം ലഭിക്കും. സംസ്ഥാനതലത്തിലെ വിജയികൾക്ക്‌ യഥാക്രമം 50000, 25000 രൂപ വീതവും മൊമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ ഫോൺ: 9447106030.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top